കുന്നന്താനം: കെ റെയില്‍ സില്‍വര്‍ ലൈന്‍വിരുദ്ധ ജനകീയ സമിതി ജില്ലാ ചെയര്മാന് അരുണ്‍ ബാബു അമ്പാടിയെ സിപിഎം നേതാവ് മര്‍ദിച്ചതായി പരാതി. സിപിഎം ലോക്കല്‍ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മുന്‍ അംഗവുമായ എസ്.വി. സുബിനെതിരേയാണ് പരാതി. അരുണ്‍ ബാബുവിനെ സുബിന് മര്‍ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. കോണ്‍ഗ്രസ് മണ്ഡലം ട്രഷറര്‍ കൂടിയാണ് അരുണ്‍.
പാലയ്ക്കാത്തകിടി സെന്റ് മേരീസ് ഗവണ്മെന്റ് എല്‍പി സ്കൂളിനു സമീപത്തായിരുന്നു സംഭവം. യാതൊരു പ്രകോപനവുമില്ലാതെ സുബിന് മര്‍ദിക്കുകയായിരുന്നെന്ന് അരുണ്‍ ബാബു പറഞ്ഞു. അരുണ്‍ ബാബുവിന്റെ പരാതിയെത്തുടര്‍ന്നു സുബിനെതിരേ കീഴ് വായ്പൂര് പോലീസ് കേസെടുത്തു.
സമരവും പ്രകോപനം
സ്കൂളുമായി ബന്ധപ്പെട്ട് സുബിനെതിരേ ആരോപണങ്ങളുണ്ടെന്നും ഇതന്വേഷിച്ചെത്തിയ മാധ്യമസംഘത്തിനു വിവരങ്ങള്‍ കൈമാറുന്നത് അരുണ്‍ ബാബുവാണെന്നു ധരിച്ചാണ് ആക്രമണം അഴിച്ചുവിട്ടതെന്നും കെ റെയില്‍ സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയസമിതി ഭാരവാഹികള്‍ പറഞ്ഞു. സുബിനെ അറസ്റ്റ് ചെയ്യണമെന്നും സമിതി ആവശ്യപ്പെട്ടു.
കെ റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതി വിവരങ്ങള്‍ പുറത്തുവന്നതു മുതല്‍ പ്രതിഷേധ സമരരംഗത്തു സജീവമാണ് അരുണ്‍ ബാബു. കഴിഞ്ഞമാസം കുന്നന്താനം സര്‍വീസ് സഹകരണ ബാങ്ക്, സില്‍വര്‍ ലൈന്‍ അലൈന്മെന്റിന്റെ പേരില്‍ വായ്പ നിഷേധിച്ച വി.എം. ജോസഫിനും കുടുംബത്തിനും പിന്തുണ നല്‍കുകയും വിവരങ്ങള്‍ പുറംലോകത്തെത്തിക്കുകയും ചെയ്തത് അരുണ്‍ ബാബുവാണ്. ഇതും പ്രകോപന കാരണമായിട്ടുണ്ടെന്നും ജനകീയ സമിതി ഭാരവാഹികള്‍ പറഞ്ഞു.
മര്‍ദനവുമായി ബന്ധപ്പെട്ട് അരുണ്‍ ബാബു കീഴ് വായ്പൂര് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും ആശുപത്രിയില്‍ ചികിത്സ തേടി കേസ് വഴിതിരിച്ചു വിടാനുള്ള ശ്രമമുള്ളതായും സമിതി ആരോപിച്ചു. എതിര്‍ക്കുന്നവരെ കായികമായി നേരിടുന്ന സിപിഎമ്മിന്റെ ജനാധിപത്യവിരുദ്ധ നടപടിയുടെ ഭാഗമാണ് ആക്രമണമെന്നും ഇവര്‍ കുറ്റപ്പെടുത്തി.