പത്തനംതിട്ട: കാതോലിക്കേറ്റ് കോളജിലെ നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റ് സപ്തദിന ക്യാമ്പിന്റെ ഭാഗമായി നടത്തിയ ഇ-മാലിന്യ ശേഖരണം ശാസ്ത്രീയ സംസ്കരണത്തിനായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറി. കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഫിലിപ്പോസ് ഉമ്മന്റെ നേതൃത്വത്തിലാണ് ക്ലീന്‍ കേരള കമ്പനിക്ക് ഇ-മാലിന്യങ്ങള്‍ കൈമാറിയത്.
എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ സൗമ്യ ജോസ്, വോളണ്ടിയര്‍ സെക്രട്ടറിമാരായ ഫിനോ ഫിലിപ്പ്, ആദിത്യ അനില്‍, ക്ലീന്‍ കേരള കമ്പനി ടെക്നിക്കല്‍ അസിസ്റ്റന്റ് കൃഷ്ണേന്ദു എന്നിവര്‍ പങ്കെടുത്തു. ഉപയോഗ്യശൂന്യമായ ടെലിവിഷന്‍, കംപ്യൂട്ടറുകള്‍, ഫാന്‍, മൊബൈല്‍ ഫോണ്‍,ബാറ്ററി തുടങ്ങിയവ അടങ്ങിയ ഒരു ടണ്‍ പാഴ് വസ്തുക്കളാണ് കമ്പനിക്ക് കൈമാറിയത്.