ഉതിമൂട്: പിഎം റോഡ് പുനര്‍നിര്‍മാണത്തിനിടെ ഉതിമൂട്ടിലെ ജോലികള്‍ അനന്തമായി നീളുന്നതില്‍ ആശങ്ക. നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കരാറുകാരന് താത്പര്യം കാട്ടാതായതോടെ പ്രദേശവാസികള്‍ ബുദ്ധിമുട്ടിലായി. അശാസ്്ത്രീയ നിര്‍മാണവും പണികള്‍ പൂര്‍ത്തീകരിക്കാത്തതും അപകടങ്ങള്‍ക്കു കാരണമാകുന്നതായും ആക്ഷേപമുണ്ട്.
നിര്‍മാണത്തിന്റെ ഭാഗമായി ഉതിമൂട് ജംഗ്ഷനില്‍ നിന്നിരുന്ന മരം മുറിച്ചുമാറ്റിയെങ്കിലും തടി നീക്കിയിട്ടില്ല. ജംഗ്ഷനു സമീപം റാന്നി ഭാഗത്തേക്ക് ബസ്ബേ നിര്‍മിച്ച് വെയ്റ്റിംഗ് ഷെഡ് ഉണ്ടാക്കിയെങ്കിലും പത്തനംതിട്ടയിലേക്കുള്ള യാത്രക്കാര്‍ക്ക് വെയ്റ്റിംഗ് ഷെഡോ ബസുകള്‍ നിര്‍ത്താന്‍ ബസ്ബേയോ ആയിട്ടില്ല.
റോഡ് മെച്ചപ്പെട്ടതോടെ ജംഗ്ഷനില്‍ വാഹനങ്ങള്‍ അമിതവേഗത്തിലാണ് എത്തുന്നത്. ഇതോടെ പത്തനംതിട്ട ഭാഗത്തേക്കുള്ള യാത്രക്കാര്‍ റോഡില്‍ തന്നെ ബസ് കാത്തു നില്ക്കേണ്ടിവരുന്നത് അപകട സാധ്യത വര്‍ധിപ്പിക്കുന്നു.
ജംഗ്ഷന് ഭാഗത്തെ അടക്കം ഓട നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടില്ല. വ്യാപാരികളും ഓട്ടോറിക്ഷ തൊഴിലാളികള്‍ക്കും ഇതു കാരണം ബുദ്ധിമുട്ടുകയാണ്. ഓട നിര്മാണത്തെത്തുടര്ന്നും മറ്റും അടച്ച പൊതുവഴികളും സ്ഥാപനങ്ങളിലേക്കുളള്ള വഴികളും തുറന്നു നല്‍കിയിട്ടില്ല.
ഉതിമൂട് ജംഗ്ഷന് മുതല്‍ വെളിവയല്പടിവരെയുള്ള ഭാഗത്തു പലയിടത്തും നിര്‍മാണത്തിലെ അശാസ്ത്രീയത ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. നിരവധി അപകടങ്ങള്‍ ഇതിനോടകം ഈ ഭാഗത്ത് നടന്നു.
വളവുകളിലും മറ്റും ബാരിക്കേഡുകള്‍ സ്ഥാപിച്ചതും ഓട നിര്‍മിച്ചതും കലുങ്ക് കെട്ടിയതുമൊക്കെ അശാസ്ത്രീയമായിട്ടാണെന്നാണ് ആക്ഷേപം.