എരുമേലി: ഇനി ഒരു ഹർത്താലും ആഹ്വാനം ചെയ്യില്ലെന്ന കെപിസിസിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നെന്ന് കേരള പ്രദേശ് ഗാന്ധി ദർശൻ പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റി. സമരങ്ങൾക്ക് ഗാന്ധിയൻ മാതൃക അവലംബിക്കണമെന്ന് എരുമേലിയിൽ ചേർന്ന നേതൃയോഗം ആവശ്യപ്പെട്ടു. ജില്ലാ ക്യാമ്പ് എരുമേലിയിൽ നടത്തുവാൻ യോഗം തീരുമാനിച്ചു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റോയ് കപ്പലുമാക്കൽ യോഗം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം കമ്മിറ്റി ചെയർമാൻ ഷെഹിം വിലങ്ങുപാറ അധ്യക്ഷത വഹിച്ചു.
ജില്ലാ ചെയർമാൻ പ്രസാദ് കൊണ്ടൂപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ. വിജയകുമാർ, ടി.വി. ജോസഫ്, ബിനു മറ്റക്കര, സലിം കണ്ണങ്കര, നാസർ പനച്ചി, രത്നമ്മ, സി.യു. അബ്ദുൾ കരിം തുടങ്ങിയവർ പ്രസംഗിച്ചു.