മുണ്ടക്കയം: കുടുംബത്തിന്റെ ഒരുമയും കൂട്ടായ്മയും പ്രകടമാക്കി സംയുക്ത തിരുനാളിന്റെ ഭാഗമായി മുണ്ടക്കയം സെന്റ് മേരീസ് റോമൻ കത്തോലിക്ക ദേവാലയത്തിൽ കൊടിയേറി.
ഇടവകയിലെ ഓരോ കുടുംബങ്ങളും നെയ്തെടുത്ത 700ലധികം തിരുനാൾ പതാകകൾ ഒരു കൊടിമരത്തിൽ ഉയർത്തിയാണ് ഒരുമയുടെ സന്ദേശം നൽകുന്നത്.
വൈവിധ്യം നിറഞ്ഞ ജീവിത സാഹചര്യങ്ങളിൽ ധീരമായ മുന്നേറ്റത്തിന്റെയും ഉന്നത ചിന്തയുടെയും പ്രതീകമായിട്ടാണ് ഇത്തരത്തിൽ തിരുനാൾ കൊടി ഉയർത്തിയതെന്ന് സെന്റ് മേരീസ് പള്ളി അധികൃതർ വ്യക്തമാക്കി.
വികാരി ഫാ. ടോം ജോസ് തിരുനാൾ കൊടിയേറ്റി. മോൺ. ഹെൻട്രി കൊച്ചുപറമ്പിൽ, ഫാ. ജസ്റ്റിൻ കാരാംകുന്നേൽ, ഫാ. ജോബ് കുഴിവയലിൽ, ഇടവക സെക്രട്ടറി റെജി ചാക്കോ, കൺവീനർ ജാക്സൺ പോൾ എന്നിവർ പങ്കെടുത്തു.