കാഞ്ഞിരപ്പള്ളി: സാധാരണ ജനങ്ങളെ ഏറ്റവും ദോഷകരമായി ബാധിക്കുന്ന ഭൂമിയുടെ ന്യായവില വർധന ഉൾപ്പെടെ സംസ്ഥാന ബജറ്റിലെ പുതിയ നികുതി നിർദേശങ്ങൾക്കെതിരേ കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപത സമിതി പ്രതിഷേധിച്ചു.
ഭൂമി ന്യായവിലയിൽ ഒറ്റയടിക്ക് 20 ശതമാനം വർധന വരുത്തിയത് ഭൂമിയുടെ ക്രയവിക്രയ ഇടപാടുകളെ തളർത്തും. 2010ൽ ന്യായവില നിലവിൽ വന്ന ശേഷം ആറാമത്തെ വർധനയാണിത്. അന്നത്തെ ന്യായവിലയുടെ 264 ശതമാനം ആകും പുതിയ ന്യായവില. കാർഷിക മേഖലയ്ക്ക് ഇതു കനത്ത തിരിച്ചടിയാണ്. പെട്രോളിനും ഡീസലിനും സെസ് ഏർപ്പെടുത്തിയതോടെ രൂക്ഷമായ വിലക്കയറ്റത്തിനു കാരണമാകുകയും നാടിന്റെ സാമ്പത്തികരംഗം തകരുകയും ചെയ്യും. വൈദ്യുതി തീരുവ അഞ്ചു ശതമാനമാക്കുകയും മോട്ടോർ വാഹന നികുതിയും കെട്ടിട നികുതിയും വർധിപ്പിച്ചുകൊണ്ട് സമസ്ത മേഖലയിലും ജനങ്ങളുടെ നടുവൊടിക്കുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചിരിക്കുന്നത്. മാത്രമല്ല സംസ്ഥാനത്ത് അടഞ്ഞുകിടക്കുന്ന വീടുകൾക്ക് പ്രത്യേക സെസ് ഏർപ്പെടുത്താനുള്ള ബജറ്റ് നിർദേശം ദുരൂഹമാണെന്നും കത്തോലിക്ക കോൺഗ്രസ് ആരോപിച്ചു.
രൂപത പ്രസിഡന്റ് ജോമി കൊച്ചുപറമ്പിലിന്റെ അധ്യക്ഷതയിൽ ഡയറക്ടർ ഫാ. മാത്യു പാലക്കുടി യോഗം ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ ജോസഫ് പണ്ടാരക്കളം, ടെസി ബിജു പാഴിയാങ്കൽ, സണ്ണിക്കുട്ടി അഴകമ്പ്രായിൽ, ജോജോ തെക്കുംചേരിക്കുന്നേൽ, റെന്നി ചക്കാലയിൽ, സിനി ജിബു നീറനാക്കുന്നേൽ, ജിൻസ് പള്ളിക്കമ്യാലിൽ, മിനി സണ്ണി മണ്ണംപ്ലാക്കൽ, റെജി കൊച്ചുകരിപ്പാപ്പറമ്പിൽ, അനിത ജസ്റ്റിൻ, ആൻസമ്മ തോമസ് മടുക്കക്കുഴി എന്നിവർ പ്രസംഗിച്ചു.