മാടപ്പള്ളി: കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി കേരള സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടും സില്‍വര്‍ ലൈന്‍ പ്രതിഷേധക്കാരുടെപേരില് എടുത്തിരിക്കുന്ന കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടും സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി കോട്ടയം ജില്ലാ കമ്മിറ്റി മാടപ്പള്ളിയില്‍ നടത്തുന്ന സത്യഗ്രഹ സമരം 13ന് 300-ാം ദിവസത്തിലേക്ക്. അന്നേദിവസം രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെ കേരള കോണ്‍ഗ്രസ് സംസ്ഥാന വൈസ് ചെയര്‍മാനും മുന്‍ എംഎല്‍എ യുമായ ജോസഫ് എം. പുതുശേരി സമരപ്പന്തലില്‍ ഉപവാസമിരിക്കും.
സമരസമിതി ജില്ലാ ചെയര്മാന് ബാബു കുട്ടന്‍ചിറയുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം യുഡിഎഫ് സംസ്ഥാന കണ്‍വീനര്‍ എം.എം. ഹസന് ഉദ്ഘാടനം ചെയ്യും.
2022 മാര്‍ച്ച് 17 ന് മാടപ്പള്ളിയില്‍ സില്‍വര്‍ ലൈന്‍ പ്രതിഷേധക്കാരെ ക്രൂരമായി മര്‍ദിക്കുകയും സ്ത്രീകളെ റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്ത സ്ഥലത്ത് ഏപ്രില്‍ 20 നാണ് പന്തല്‍കെട്ടി സമരം തുടങ്ങിയത്. രാഷ്ട്രീയ സാമുദായിക, സാംസ്കാരിക പാരിസ്ഥിതി മേഖലയില്‍പ്പെട്ട 82 സംഘടനകള്‍ വിവിധ ദിവസങ്ങളില്‍ സത്യഗ്രഹ സമരം നടത്തി. എല്ലാ ദിവസവും രാവിലെ 10 മുതല്‍ 12 മണിവരെയാണ് സത്യഗ്രഹം.
പോലീസ് ക്രൂരമായി വലിച്ചിഴച്ച റോസ്ലിന് ഫിലിപ്പിന്റെ പുരയിടത്തിലാണ് സമരപ്പന്തല്‍ പ്രവര്‍ത്തിക്കുന്നത്.