ഉഴവൂര്‍: ബ്ലോക്ക് പഞ്ചായത്ത് പദ്ധതി വിഹിതത്തില്‍നിന്ന് ഉഴവൂര്‍ ജയ്ഹിന്ദ് പബ്ലിക് ലൈബ്രറിക്ക് അനുവദിച്ച ഉപകരണങ്ങള്‍ കൈമാറി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോള്‍ ജേക്കബ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.എന്‍. രാമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തില്‍ അനുവദിച്ച നാലു ലക്ഷം രൂപ വിനിയോഗിച്ചാണ് ലൈബ്രറിക്ക് ഉപകരണങ്ങള്‍ വാങ്ങിയത്.
ലാപ്ടോപ്, പ്രിന്റര്‍, പ്രൊജക്ടര്‍, സ്ക്രീന്‍, നിലവിളക്ക്, പ്രസംഗപീഠം, കസേര, ഡെസ്ക്, കൊടിമരം, പുസ്തക റായ്ക്കുകള്‍ തുടങ്ങിയവയാണ് വാങ്ങി നല്‍കിയത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് പുളിക്കീല്‍ ഉപകരണങ്ങള്‍ കൈമാറി. വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോള്‍ ജേക്കബ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി.എം. മാത്യു, പി.എന്‍. രാമചന്ദ്രന്, ലൈബ്രററി സെക്രട്ടറി ഏബ്രഹാം സിറിയക്, വി.സി. സിറിയക് കല്ലടയില്‍, കെ.ജി. അനില്‍കുമാര്‍, കെ.ജി. സന്തോഷ് കുമാര്‍, സണ്ണി കുന്നുംപുറം, കെ.സി. അലക്സാണ്ടര്‍, കെ.സി. ജോണി എന്നിവര്‍ പ്രസംഗിച്ചു.