മരങ്ങാട്ടുപിള്ളി: വിവാഹവാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബ്രഹ്മമംഗലം അഭിജിത്ത് ഭവനില്‍ അഭിജിത്തി (28)നെയാണ് മരങ്ങാട്ടുപിള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ജില്ലയില്‍ നടത്തിയ വ്യാപക പരിശോധനയിലാണ് ഇയാള്‍ പോലീസിന്റെ പിടിയിലാകുന്നത്.
ഇയാള്‍ യുവതിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിക്കുകയായിരുന്നുവെന്നാണു പരാതി. പ്രതി ഒളിവില്‍ കഴിയുന്നതിനിടയിലാണ് പോലീസിന്റെ പിടിയിലാകുന്നത്. എസ്എച്ച്ഒ എ. അജേഷ് കുമാര്‍, സിപിഒമാരായ സുഭാഷ്, ശ്യാംകുമാര്‍, സുധീഷ്, സജി സദാനന്ദന് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പൗരവിചാരണ യാത്ര
പാലാ: തൊട്ടതിനൊക്കെയും വിലക്കയറ്റം സമ്മാനിക്കുന്ന ബജറ്റാണ് കേന്ദ്ര, കേരള സര്‍ക്കാരുകളുടേതെന്ന് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കന്. കോൺഗ്രസ് ഭരണങ്ങാനം ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡിസിസി വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം നയിക്കുന്ന പൗരവിചാരണ യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റബര്‍ വിലിയിടിവിനെതിരേയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ ഭരണത്തിനെതിരേയും ബജറ്റ് നയത്തിലും പ്രതിഷേധിച്ചാണ് യാത്ര.
ടോമി കല്ലാനി, തോമസ് കല്ലാടന്‍, കെ. കുര്യന് കട്ടക്കയം, സി.ടി. രാജന്, ജേക്കബ് അല്‍ഫോന്‍സ് ദാസ്, മോളി പീറ്റര്‍, മനോജ് ചീങ്കല്ലേല്‍, റോബി ഊടുപുഴ എന്നിവര്‍ പ്രസംഗിച്ചു.
സ്ഥാനം ഒഴിഞ്ഞു
പാലാ: നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍സ്ഥാനം ഒഴിഞ്ഞ് ബൈജു കൊല്ലംപറമ്പില്‍. കേരള കോണ്‍ഗ്രസ്-എം പാര്‍ലമെന്ററി പാര്‍ട്ടിയുടെ തീരുമാനപ്രകാരവും മുന്‍ ധാരണകളുടെ അടിസ്ഥാനത്തിലുമാണ് ഒഴിഞ്ഞത്. പരിമിതമായ ഫണ്ട് വിഹിതം വിനിയോഗിച്ച് ആരോഗ്യരംഗത്തെ പരമാവധി പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കാനായെന്നു ബൈജു പറഞ്ഞു.