പൂഞ്ഞാർ: റബർ വിലത്തകർച്ച തുടരുകയും കർഷകർ സാമ്പത്തികമായി തളരുകയും സംസ്ഥാനത്തിന്റെ പൊതുവായ സമ്പദ് വ്യവസ്ഥയും കർഷകരുടെ ജീവിതവും പ്രതിസന്ധിയിലായിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ റബർ വിലത്തകർച്ചയ്ക്കു സമഗ്ര പരിഹാരം തേടിയുള്ള അന്വേഷണങ്ങളുടെ ഭാഗമായി ഇന്നു വൈകുന്നേരം നാലിനു പൂഞ്ഞാർ ഭൂമിക സെന്ററിൽ യോഗം നടക്കും.
ഭൂമിക പ്രസിഡന്റ് കെ.ഇ. ക്ലമന്റ് അധ്യക്ഷത വഹിക്കും. ദേശീയ കർഷക ഫെഡറേഷൻ പ്രസിഡന്റ് ജോർജ് മുല്ലക്കര വിഷയാവതരണം നടത്തും. ദേശീയ കർഷക ഫെഡറേഷൻ ജനറൽ സെക്രട്ടറി രഞ്ജിത് ജോർജ്, എബി ഇമ്മാനുവൽ, കുറുവച്ചൻ പ്ലാത്തോട്ടം എന്നിവർ പ്രസംഗിക്കും.
13നു ദേശീയ കർഷക ഫെഡറേഷന്റെ നേതൃത്വത്തിൽ കോട്ടയം പ്രസ് ക്ലബിൽ സംഘടിപ്പിക്കുന്ന കാർഷിക സെമിനാറിൽ റബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. കെ.എൻ. രാഘവൻ മുഖ്യപ്രഭാഷണം നടത്തും.