കുറവിലങ്ങാട്: കാന്‍സര്‍ പ്രതിരോധവും രോഗികള്‍ക്കു ശരിയായ പരിചരണവും ഉറപ്പുവരുത്താന്‍ സര്‍ക്കാരും സന്നദ്ധസംഘടനകളും ഒന്നിക്കണമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ. ലോക കാന്‍സര്‍ ദിനത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ്, ആരോഗ്യകേരളം, കുറവിലങ്ങാട് പഞ്ചായത്ത്, വിജയപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, ആശാകിരണം കാന്‍സര്‍ സുരക്ഷ പദ്ധതി എന്നിവയുടെ ആഭിമുഖ്യത്തിൽ കുറവിലങ്ങാട് പി.ഡി. പോള്‍ മെമ്മോറിയല്‍ ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദേഹം.
കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ, ജില്ലാ പഞ്ചായത്തംഗം നിര്‍മല ജിമ്മി, പഞ്ചായത്തംഗം ഡാര്‍ലി ജോജി, വിജയപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. അഗസ്റ്റിന് മേച്ചേരില്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഡോമി ജോണ്‍, കുറവിലങ്ങാട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സാം പോള്‍, ആശാകിരണം പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പ്രമീള ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.