പാലാ: മരിയന്‍ മെഡിക്കല്‍ സെന്ററിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്നു രാവിലെ 10.30 ന് ആശുപത്രിയില്‍ രക്തദാന ക്യാമ്പ് നടക്കും. ആഘോഷങ്ങളുടെ പ്രതീകമായി ആശുപത്രിയിലെ ഡോക്ടര്‍മാരും സിസ്റ്റര്‍മാരും നഴ്സുമാരും മറ്റു ജീവനക്കാരും ഉള്‍പ്പടെ 50 പേരാണ് ക്യാമ്പില്‍ പങ്കെടുത്ത് രക്തം ദാനം ചെയ്യുന്നത്.
ആശുപത്രി സൂപ്രണ്ട് ഡോ. മാത്യു തോമസിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ സിനിമാ താരം മിയാ ജോര്‍ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പാലാ ബ്ലഡ് ഫോറം ചെയര്‍മാനും പാലാ ഡിവൈഎസ്പിയുമായ എ.ജെ. തോമസ്, പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം, ബ്രില്യന്റ് സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ ജോര്‍ജ് തോമസ്, ജില്ലാ ആരോഗ്യ മാസ് മീഡിയ ഓഫീസര്‍ ഡോമി ജോണ്‍, കിസ്കോ ബാങ്ക് പ്രസിഡന്റ് എം.എസ്. ശശിധരന് നായര്‍, റവ.ഡോ. ജോര്‍ജ് ഞാറക്കുന്നേല്‍, ഡോ. സിറിയക് തോമസ്, ഡോ. റ്റെസി കുര്യന്, ഡോ. പ്രദീപ് മാത്യു, ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ഷേര്‍ളി ജോസ് എന്നിവര്‍ പ്രസംഗിക്കും.
ആശുപത്രിയോടനുബന്ധിച്ച് കിസ്കോ ബാങ്കിന്റെയും റോട്ടറി ക്ലബ്ബിന്റെയും സഹകരണത്തോടെ ആരംഭിച്ച കിസ്കോ-മരിയന്‍ ബ്ലഡ് ബാങ്കാണ് ക്യാമ്പ് നയിക്കുന്നത്.