ബാലരാമപുരം: ബൈക്ക് തെന്നിവീണ് എതിരെ വന്ന ഓട്ടോറിക്ഷയ്ക്ക് അടിയിൽപ്പെട്ട് ബൈക്ക് യാത്രികൻ മരിച്ചു. മാറനല്ലൂർ ഊരുട്ടമ്പലം കൊല്ലാലംകോട് രാജേശ്വരി ഭവനിൽ ഗംഗാധരൻ (68) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം ആറിന് ബാലരാമപുരം - കാട്ടാക്കട റോഡിൽ തേമ്പാമുട്ടത്ത് വച്ചായിരുന്നു അപകടം.
ഭാര്യ രാജേശ്വരിയെ ബൈക്കിന് പിറകിലിരുത്തി വീട്ടിലേക്ക് മടങ്ങവെ ബൈക്ക് തെന്നി വീണ് ഗംഗാധരനും ഭാര്യയും എതിരെ വന്ന ഒാട്ടോറിക്ഷയ്ക്കടിയിൽപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെത്തിച്ചെ ങ്കിലും ഗംഗാധരൻ മരണപ്പെടുകയായിരുന്നു. ദളിത് കോൺഗ്രസ് കാട്ടാക്കട ബ്ലോക്ക് പ്രസിഡന്റ് രാജേശ്വരിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. മക്കൾ:രാജി,രാഖി,രേഷ്മ.മരുമക്കൾ:പ്രതാപൻ,അജിത്ത്, രജീഷ്.