പഴയങ്ങാടി: കാർ സ്കൂട്ടറിൽ തട്ടി സ്കൂട്ടർ യാത്രികന് പരിക്കേറ്റു. വെങ്ങര സ്വദേശി നാരായണ (54)നാണു പരിക്കേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ പഴയങ്ങാടി-പാപ്പിനിശേരി കെഎസ്ടിപി റോഡിൽ ചെറുകുന്ന് പോസ്റ്റ് ഓഫീസിന് സമീപമായിരുന്നു അപകടം. കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ എതിർദിശയിൽ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട കാർ സമീപത്തെ ഇലട്രോണിക്സ് കടയിലേക്ക് ഇടിച്ചുകയറിയാണ് നിന്നത്. കടയിലെ സാധനങ്ങൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
അലോട്ട്മെന്റ്
പ്രസിദ്ധീകരിച്ചു
കണ്ണൂർ: പറശിനിക്കടവ് എംവിആർ ആയുർവേദ മെഡിക്കൽ കോളജിൽ കേരള ആരോഗ്യ സർവകലാശാല അംഗീകരിച്ച 2022-23 വർഷത്തെ ബിഎസ്സി നഴ്സിംഗ് (ആയുർവേദം), ബിഫാം (ആയുർവേദം) എന്നീ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചവരുടെ രണ്ടാം ഘട്ട അലോട്ടമെന്റ് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
അലോട്ട്മെന്റ് ലഭിച്ചവർ വെബ്സൈറ്റിൽനിന്നും പ്രിന്റെടുത്ത അലോട്ട്മെന്റ് മെമ്മോയും അസൽ സർട്ടിഫിക്കറ്റുകളുമായി എട്ടിനകം കോളജിൽ പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2560363.