ചെമ്പേരി: തലശേരി അതിരൂപത എക്കാലവും കുടിയേറ്റ ജനതയോടൊപ്പമായിരിക്കുമെന്നും അതിരൂപതയുടെ ആഭിമുഖ്യത്തിൽ അരനൂറ്റാണ്ടിലേറെക്കാലമായി ചെമ്പേരിയിൽ പ്രവർത്തിച്ചുവരുന്ന ആശുപത്രി കെട്ടിടത്തിന് ചെമ്പേരി ഇടവകയുടെ പ്ലാറ്റിനം ജൂബിലി സ്മാരകമായി രണ്ടാമതൊരു നിലകൂടി നിർമിക്കുമെന്നും ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി.
ചെമ്പേരി ലൂർദ് മാതാ ഫൊറോന ഇടവകാസമൂഹത്തിന്റെ നേതൃത്വത്തിൽ നവീകരണം നടത്തി കരുവഞ്ചാൽ സെന്റ് ജോസഫ്സ് ആശുപത്രിയുടെ സഹകരണത്തോടെ പ്രവർത്തനം സുസജ്ജമാക്കിയ ചെമ്പേരി വിമല ആശുപത്രിയുടെ ആശീർവാദകർമവും ഉദ്ഘാടനവും നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു ആർച്ച്ബിഷപ്.
ചെമ്പേരി ഫൊറോന വികാരി റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട് അധ്യക്ഷത വഹിച്ചു. വിമല ആശുപത്രി ഡയറക്ടർ ഫാ.ബിജു ചേന്നോത്ത് ആമുഖ പ്രഭാഷണം നടത്തി. ഇടവക കോ -ഓർഡിനേറ്ററും നവീകരണ കമ്മിറ്റിയംഗവുമായ ജോസ് മേമടം ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടെസി ഇമ്മാനുവൽ, കരുവഞ്ചാൽ സെന്റ് ജോസഫ്സ് ആശുപത്രി അഡ്മിനിസ്ട്രേറ്റർ ഫാ.അനീഷ് മണവത്ത് എന്നിവർ പ്രസംഗിച്ചു.