പാറശാല: ഗുണ്ടാ നിയമപ്രകാരം കുപ്രസിദ്ധ ഗുണ്ട കൊട്ടു ഹരിയെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പഴുതൂര്‍ നെല്ലിവിള പുത്തന്‍ വീട്ടില്‍ ഹരികൃഷ്ണന് (25 കൊട്ടുഹരി, ഉണ്ണി) നെ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവാക്കിയ കരുതല്‍ തടങ്കല്‍ ഉത്തരവ് പ്രകാരം നെയ്യാറ്റിന്‍കര പോലീസ് അറസ്റ്റ് ചെയ്തത്.
നെയ്യാറ്റിന്‍കര, നരുവാമൂട്, പൊഴിയൂര്‍, കളിയിക്കാവിള തുടങ്ങിയ പോലീസ് സ്റ്റേഷന് പരിധികളില്‍ തട്ടികൊണ്ടുപോകല്‍,കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം, ആയുധംകൊണ്ട് ദേഹോപദ്രവം, വാള് , സ്ഫോടക വസ്തുക്കള്‍ എന്നിവ ഉപയോഗിച്ച് സംഘം ചേര്‍ന്ന് ആക്രമിക്കല്‍ , മോഷണം, പിടിച്ചുപറി, കള്ളനോട്ട് ഉപയോഗം തുടങ്ങിയ പത്തോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാൾ.
റൂറല്‍ ജില്ലാ പോലീസ് മേധാവി ശില്പയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത പ്രതിയെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി