കോട്ടയം: ലോക കാൻസർദിനത്തിൽ രോഗികൾക്കു പ്രതീക്ഷയുമായി “ഫോർത്ത് ഫെബ്രുവരി’’ എന്ന വീഡിയോ ആൽബം. കാരിത്താസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ കണ്‍സൽട്ടന്റും ഓങ്കോ സർജനുമായ ഡോ. ജോജോ വി. ജോസഫിന്റെ നേതൃത്വത്തിലാണ് ആൽബം പുറത്തിറക്കിയത്. ഇന്നലെ ചങ്ങനാശേരിയിൽ അപ്പോസ്തോലിക് ന്യുണ്‍ഷ്യോ ആർച്ച്ബിഷപ് ജോർജ് കോച്ചേരി ആൽബം പ്രകാശനം ചെയ്തു.
ഡോ. ആർ.എസ്. സുകേഷിന്റെ വരികൾക്ക് മ്യൂസിക് നൽകിയിരിക്കുന്നത് അനിറ്റ് പി. ജോയിയും ആലപിച്ചിരിക്കുന്നത് വിഷ്ണു പ്രസാദുമാണ്. സോബി എഡിറ്റ്ലൈനാണ് സംവിധാനവും കാമറയും എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത്. 1980 ഫിലിംസിനുവേണ്ടി ഫൈസൽ കുളത്തൂർ നിർമിച്ചിരിക്കുന്ന ആൽബത്തിൽ ടോമി പർണശാല, ജിൻസി ചിന്നപ്പൻ, ശ്രുതി സുവർണ, ബിനു വായ്പൂര്, മധു ഡി. വായ്പൂര്, മാസ്റ്റർ ജേക്കബ് ഷിജോ തുടങ്ങിയവർക്കൊപ്പം ഡോ. ജോജോ വി. ജോസഫും വേഷമിടുന്നു.
ഡോ. ജോജോ വി. ജോസഫിന്റെ യൂട്യൂബ് ചാനലിലാണ് ആൽബം റിലീസ് ചെയ്യുന്നത്.