കോട്ടയം: ലോക കാന്സര്ദിനത്തോടനുബന്ധിച്ച് കോട്ടക്കല്‍ ആര്യവൈദ്യശാലയും കോട്ടയം പബ്ലിക് ലൈബ്രറിയും സിഎംഎസ് കോളജ്, ബസേലിയോസ് കോളജ് എന്‍എസ്എസ് യൂണിറ്റുകളും സംയുക്തമായി കോട്ടയം പബ്ലിക് ലൈബ്രറി ഹാളില്‍ നടത്തിയ ബോധവത്കരണ പരിപാടി കളക്ടര്‍ പി.കെ. ജയശ്രീ ഉദ്ഘാടനം ചെയ്തു. കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റ് ഏബ്രഹാം ഇട്ടിച്ചെറിയ അധ്യക്ഷത വഹിച്ചു. കോട്ടക്കല്‍ ആര്യവൈദ്യശാല ക്ലിനിക്കല്‍ റിസര്‍ച്ച് മേധാവി ഡോ. പി.ആര്. രമേഷ്, സിഎംഎസ് കോളജ് പ്രിന്‍സിപ്പൽ ഡോ. വര്‍ഗീസ് സി. ജോഷ്വ, കോട്ടയ്ക്കല്‍ ആര്യവൈദ്യശാല കോട്ടയം ബ്രാഞ്ച് മാനേജര്‍ ഡോ. ബി. ഹേമചന്ദ്രന്, പബ്ലിക് ലൈബ്രറി എക്സിക്യൂട്ടീവ് സെക്രട്ടറി കെ.സി. വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.