കോട്ടയം: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയെ ദുര്‍ബലപ്പെടുത്തി ഇല്ലാതാക്കാനുള്ള കേന്ദ്രനീക്കം കടുത്ത ജനവഞ്ചനയാണെന്ന് കേരള കോണ്‍ഗ്രസ്-എം ജില്ലാ കമ്മിറ്റി ആരോപിച്ചു. ഗ്രാമീണമേഖലയിലെ 16 കോടിയോളം വരുന്ന രാജ്യത്തെ ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന പദ്ധതിയാണിത്. 100 കലണ്ടര്‍ ദിവസങ്ങള്‍ പാവപ്പെട്ടവര്‍ക്ക് തൊഴില്‍ നല്കണമെങ്കില് 2.72 ലക്ഷം കോടി രൂപയെങ്കിലും ആവശ്യമാണ്. എന്നാല്‍ കേവലം 60,000 കോടി രൂപ മാത്രമാണ് അടുത്ത സാമ്പത്തിക വര്‍ഷം തൊഴിലുറപ്പ് പദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍ വകയിരുത്തിയിട്ടുള്ളതെന്ന് ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി.
ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു അധ്യക്ഷത വഹിച്ചു. ഔസേപ്പച്ചന് വാളിപ്ലാക്കല്‍, ജോസഫ് ചാമക്കാല, ബിജു ചക്കാലക്കല്‍, ജോസ് ഇടവഴിക്കല്‍, ജോജി കുറത്തിയാടന്‍, രാജു ആലപ്പാട്ട്, സാജന് കുന്നത്ത്, ബാബു കുരിശുംമൂട്ടില്‍, ഫ്രാന്‍സിസ് പാണ്ടിശേരി, ബിനോ ജോണ്‍ ചാലക്കുഴി, മാത്തുക്കുട്ടി കഴിഞ്ഞാലില്‍, ബെന്നി തെരുവത്ത് എന്നിവര്‍ പ്രസംഗിച്ചു.