ചങ്ങനാശേരി: പഠന പിന്നാക്കാവസ്ഥയുള്ള വിദ്യാര്‍ഥികളുടെ പരീക്ഷാ സഹായത്തിനാവശ്യമായ നടപടികള്‍ക്ക് ജില്ലയിലെ സംവിധാനം വളരെ ദുര്‍ബലമാണെന്ന് കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് കോട്ടയം ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് സഹായികളെ നിശ്ചയിച്ചു നല്കുന്നതിനാവശ്യമായ ബൗദ്ധികനിലവാര പരിശോധനാ സംഘത്തെ നാളിതുവരെയും രൂപപ്പെടുത്തിയിട്ടില്ല എന്നത് ഗുരുതരമായ സ്ഥിതിവിശേഷമാണ് സംജാതമാക്കുന്നത്. സംസ്ഥാനത്തെ വിവിധജില്ലകളില്‍ ഇത്തരം പരിശോധനാ സമിതികള്‍ ചേര്‍ന്ന് അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് അനുബന്ധ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്നതും കോട്ടയം ജില്ലയില്‍ ഇക്കാര്യത്തില്‍ വിദ്യാര്‍ഥി ദ്രോഹ നടപടിയാണ് വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും സ്വീകരിച്ചിരിക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി.
ഇതിനെതിരേ ശക്തമായി പ്രതികരിക്കാന്‍ കെപിഎസ്ടിഎ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് വര്‍ഗീസ് ആന്റണി അധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി. ഷാജിമോന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി മനോജ് വി. പോള്‍, ബിനു ജോയ്, ജേക്കബ് ചെറിയാന്, എം.സി. സ്കറിയ, പരിമള്‍ ആന്റണി, വി.ജെ. സജിമോന്‍, ആര്. രാജേഷ്, വി. പ്രദീപ്കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.