കറുകച്ചാല്‍: കോട്ടയം-കോഴഞ്ചേരി റോഡില്‍ തോട്ടയ്ക്കാട് ആശുപത്രികവലയില്‍ പൈപ്പുപൊട്ടല്‍ നിത്യസംഭവമാകുന്നു. പൈപ്പുപൊട്ടല്‍ പതിവായതോടെ റോഡില്‍ പലയിടത്തും ടാറിംഗ് തകര്‍ന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ നാലിടത്താണ് പൈപ്പുപൊട്ടി റോഡ് തകര്‍ന്നത്.
അധികൃതരെത്തി നന്നാക്കി പോകുമ്പോള്‍ വീണ്ടും പൈപ്പുകള്‍ പൊട്ടുക പതിവാണ്. കാലപ്പഴക്കം ചെന്ന പൈപ്പുകളാണ് റോഡിനടിയിലൂടെ സ്ഥാപിച്ചിട്ടുള്ളത്. റോഡ് പലവട്ടം നവീകരിച്ചപ്പോഴും മണ്ണിനടിയിലെ പൈപ്പുകള്‍ പുനഃസ്ഥാപിച്ചില്ല. നിര്‍മാണ സമയത്ത് പൈപ്പുകള്‍ക്കും കാര്യമായ തകരാറുകള്‍ സംഭവിച്ചിട്ടുണ്ട്.
പൈപ്പില്‍ വെള്ളമെത്തിയാല്‍ ടാറിംഗ് തകര്‍ന്ന് പുറത്തേക്ക് ഒഴുകുകയാണ്. തോട്ടയ്ക്കാടും സമീപ സ്ഥലങ്ങളില്‍ പലയിടത്തും ഇത്തരത്തില്‍ റോഡ് തകര്‍ന്നിട്ടുണ്ട്. പൈപ്പ് നന്നാക്കിയാലും കുഴികള്‍ കൃത്യമായി അടയ്ക്കാറില്ല. താത്കാലികമായി മൂടുന്ന ഭാഗങ്ങള്‍ വളരെ പെട്ടെന്ന് പൊട്ടിപൊളിയും. പൈപ്പ് പൊട്ടി ആയിരക്കണക്കിന് ലിറ്റര്‍ വെള്ളമാണ് ഇത്തരത്തില്‍ പാഴാകുന്നത്. വല്ലപ്പോഴുമെത്തുന്ന വെള്ളം റോഡിലൂടെ പാഴാകുന്നതിനെതിരേ പ്രതിഷേധവും ശക്തമാണ്.