ഫ്രാങ്ക്ഫർട്ട് സെന്റ് ജോർജ് മലങ്കര സുറിയാനി ഓർത്തഡോക്സ് കോണ്‍ഗ്രിഗേഷനിൽ ഇടവക മെത്രാപ്പോലീത്ത ഡോ. മോർ തെയോഫിലോസ് കുരിയാക്കോസ് വിശുദ്ധ കുർബാനക്ക് കാർമ്മികത്വം വഹിച്ചു. കുർബാനാനന്തരം ഇടവകയുടെ വെബ്സൈറ്റ് പ്രകാശനം ചെയ്തു. കഴിഞ്ഞ അധ്യയന വർഷത്തെ സണ്‍ഡേ സ്കൂൾ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
ഫ്രാങ്ക്ഫർട്ടിൽ അടുത്ത കുർബാന സെപ്റ്റംബർ 18ന് നടക്കുമെന്ന് പള്ളിക്കാര്യത്തിൽ നിന്നും അറിയിച്ചു. കുർബാനയിൽ സംബന്ധിക്കാൻ ആഗ്രഹിക്കുന്നവരും ഇടവകകളിൽ ചേരുവാൻ താൽപര്യമുള്ളവരുംഫോണിൽ ബന്ധപ്പെടുക. ജിനു ജോബി ബെർലിൻ 0157 55515610, സുബിൻ ഫ്രാങ്ക്ഫർട്ട്, 0173 6825637, സാജു ചാക്കോ 017622882934. യൂറോപ്യൻ യാക്കോബായ പള്ളി ഓണ്‍ലൈൻ സണ്‍ഡേ സ്കൂളിന്റെ രണ്ടാം വർഷം അധ്യയനം സെപ്റ്റംബർ അഞ്ചിന് ഉച്ചയ്ക്ക് 2ന് ആരംഭിക്കും.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ