കുമരകം: വെളിയത്ത് ചെമ്മായിക്കരി പാടത്ത് വി.എം. കാനാലിനു സമീപം കർഷകനെ ചാലിൽവീണ് മരിച്ച നിലയിൽ കണ്ടെത്തി. കുമരകം പത്തുപങ്കിൽ പുന്നച്ചിറ കുഞ്ഞൂഞ്ഞുകുട്ടി (രാജപ്പൻ -65) നെയാണ് ഇന്നലെ വെെകുന്നേരം 4.30 ഓടെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭാര്യയോടൊപ്പം പാടത്തു വന്ന് തിരികെ പോകുന്നതിനിടയിലാണ് സംഭവം. ഭാര്യയോട് താൻ മീൻകൂട് പൊക്കിയിട്ടു വരാമെന്നു പറഞ്ഞു കുറച്ചു സമയം കഴിഞ്ഞിട്ടും കാണാത്തതിനെ ത്തുടർന്ന് തിരികെ എത്തിയ ഭാര്യയാണ് കർഷകനെ ചാലിൽവീണു കിടക്കുന്നതായി കണ്ടത്. ഭാര്യ: ശാന്തമ്മ. മക്കൾ : ശ്യാം, രേശ്മ. മരുമകൻ : രമേശൻ.
ഐഎംഎസിൽ ധ്യാനം
ആലപ്പുഴ: ആലപ്പുഴ ഐഎംഎസ് ധ്യാനകേന്ദ്രത്തിൽ എല്ലാ ആദ്യവെള്ളി കഴിഞ്ഞുവരുന്ന വ്യാഴാഴ്ചയും തുടങ്ങുന്ന രീതിയിൽ ധ്യാനം ക്രമീകരിച്ചു. അടുത്ത ധ്യാനം വരുന്ന ഒൻപത് മുതൽ 12 വരെ നടക്കും. ഒൻപതിനു വൈകുന്നേരം അഞ്ചിനു ധ്യാനം തുടങ്ങും. ഐഎംഎസ് ഡയറക്ടർ ഫാ.പ്രശാന്ത് ഐഎംഎസ്, ബ്രദർ ടി.സി.ജോർജ് എന്നിവർ ധ്യാനം നയിക്കും. ഫോൺ: 9869061935, 7012063568.