ചാത്തന്നൂർ : സംസ്ഥാന ബജറ്റിൽ ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്കായി 223 കോടി രൂപ ഉൾപ്പെടുത്തി. അതിൽ ഗ്രാമ വെളിച്ചം പദ്ധതിയ്ക്കായി മൂന്നു കോടിയും സർക്കാർ ഓഫീസുകളുടെ അടിസ്ഥാനസൗകര്യവികസനത്തിന് രണ്ടു കോടിയും കളിസ്ഥലങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിന് അഞ്ച് കോടിയും അനുവദിച്ചിട്ടുണ്ട്. തുക അനുവദിച്ചിട്ടുള്ള മറ്റ്പദ്ധതികൾ: പട്ടികജാതി സങ്കേതങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് - 15 കോടി. ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 10 കോടി. ഏലാകളുടെ സമഗ്ര വികസനം 22 കോടി. പൂതക്കുളം -ഇടയാടി -കലക്കോട് - പരവൂർ - മണിയങ്കുളം - കുട്ടൂർ റോഡുകളുടെ നവീകരണത്തിന് 20 കോടി. പരവൂർ, പൂതക്കുളം, ചിറക്കര, ആദിച്ചനല്ലൂർ, ചാത്തന്നൂർ മേഖലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് - 10 കോടി. കല്ലുവാതുക്കൽ പാറ ടൂറിസം പദ്ധതിക്ക് -10 കോടി. പരവൂർ - മയ്യനാട് കായൽ പാലം നിർമാണത്തിന് -25 കോടി. പരവൂർ ആയുർവേദ ആശുപത്രി കെട്ടിടം നിർമാണത്തിന് മൂന്നു കോടി. നെല്ലേറ്റിൽ - കാപ്പിൽ കായൽ പാലം നിർമാണത്തിന് 10 കോടി. ചാത്തന്നൂർ ഗവ.ഐടിഐയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 10 കോടി. പോളച്ചിറ ഏലയിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കി മൂന്ന് പൂ കൃഷി ചെയ്യുന്നതിന് അഞ്ച് കോടി. കെ ഐപി ചിറക്കര ലിഫ്റ്റ് ഇറിഗേഷൻ പരവൂർ ഡിസ്ട്രിബ്യൂട്ടറിയുടെ പൂർത്തീകരണത്തിന് -15 കോടി. പരവൂർ ചില്ലക്കൽ കടൽത്തീരസംരക്ഷണത്തിന് എട്ട് കോടി. പൊഴിക്കര റഗുലേറ്ററിന്റെ അടിയിലെ മണ്ണും ചെളിയും നീക്കം ചെയ്യുന്നതിനും പരവൂർ കായലിലെ മണൽ കൂനകൾ നീക്കം ചെയ്യുന്നതിനും-10 കോടി. പരവൂർ-കാപ്പിൽ പാലത്തിന് വടക്ക് ഭാഗത്തുള്ള കടലിൽ പുലിമുട്ട് സ്ഥാപിക്കുന്നതിന് -15 കോടി. പരവൂർ വി.കേശവനാശാൻ, മഹാകവി കെ.സി.കേശവപിള്ള, പരവൂർ ദേവരാജൻ മാസ്റ്റർ, ഇളംകുളം കുഞ്ഞൻപിള്ള, കഥകളി ആചാര്യൻചിറക്കര മാധവൻകുട്ടി, പ്രശസ്ത ഫയൽവാൻ പോളച്ചിറ രാമചന്ദ്രൻ എന്നീ വ്യക്തികളുടെ സ്മരണാർഥമുള്ള സാംസ്കാരിക സമുച്ചയ നിർമാണം. - 10 കോടി. ഇത്തിക്കരയാറിന് കുറുകെ ഞവരൂർ കടവിൽ നിർമ്മിക്കുന്ന റഗുലേറ്റർ കം ബ്രിഡ്ജിന്റെ പൂർത്തീകരണത്തിന് - 15 കോടി.