പെരുവ: കെ-റെയില്‍ പദ്ധതിയില്‍നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നും സില്‍വര്‍ലൈന്‍ വിരുദ്ധ സമരത്തിന്റെ പേരിലെടുത്ത മുഴുവന്‍ കേസുകളും പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കണമെന്നും കെ-റെയില്‍ വിരുദ്ധ ജനകീയ സമിതി സംസ്ഥാന രക്ഷാധികാരി എം.ടി. തോമസ് മുറംതൂക്കില്‍ ആവശ്യപ്പെട്ടു.
കെ-റെയില്‍ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്തില്‍ മുളക്കുളം അമ്പലപടിയില്‍ കേന്ദ്ര റെയിവേ വകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കും ഒരുകോടി ഒപ്പ് സമാഹരിച്ചു നല്കുന്ന ഭീമഹര്ജിയിലേയ്ക്കുള്ള ഒപ്പ് ശേഖരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മേഖലാ ചെയര്മാന് പി.ആര്. ശശികുമാറിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ കെ-റെയില്‍ വിരുദ്ധ സമരസമിതി സംസ്ഥാന കണ്‍വീനര്‍ എസ്. രാജീവന്, ചെയര്മാന് എം.പി. ബാബുരാജ്, ജോസഫ് തോപ്പില്‍, മോഹനന് കുന്നപ്പിള്ളി, ജോസഫ് വരീയ്ക്കല്‍, ഗോപീകൃഷ്ണന്, എം.വി. സോമന് എന്നിവര്‍ പ്രസംഗിച്ചു