ഏറ്റുമാനൂര്‍: ഗാനമേളക്കിടയില്‍ ബജി കടക്കാരനെ ആക്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. അതിരമ്പുഴ നാല്‍പ്പാത്തിമല ഭാഗത്ത് മൂലയില്‍ അമല്‍ ബാബു (ശംഭു-25), അതിരമ്പുഴ നാല്‍പ്പത്തിമല ഭാഗത്ത് പള്ളിപ്പറമ്പില്‍ അഖില്‍ ജോസഫ് (അപ്പു-28) എന്നിവരെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഇവര്‍ അതിരമ്പുഴ പള്ളിപ്പെരുന്നാളിനോടനുബന്ധിച്ച് ഗാനമേള നടക്കുന്നതിനിടെ അവിടെ പ്രവര്‍ത്തിച്ചിരുന്ന ബജി കടയിലെത്തി ബജി കഴിക്കുകയും തുടര്‍ന്ന് ടിഷ്യൂ പേപ്പര്‍ ചോദിച്ചു. എന്നാല്‍ ടിഷ്യൂ പേപ്പര്‍ തീര്‍ന്നുപോയെന്ന് കടക്കാരന് പറഞ്ഞതോടെ സംഘം ചേര്‍ന്ന് ഇയാളെ ആക്രമിച്ചു. തുടര്‍ന്ന് ഇവര്‍ ഒളിവില്‍പ്പോയി. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഏറ്റുമാനൂര്‍ എസ്എച്ച്ഒ പ്രസാദ് ഏബ്രഹാം വര്‍ഗീസിന്റെ നേതൃത്വത്തില്‍ ഇവരെ സാഹസികമായി പിടികൂടുകയായിരുന്നു.
പ്രതികളിലൊരാളായ അമല്‍ ബാബുവിന് ഗാന്ധിനഗര്‍ സ്റ്റേഷനില്‍ രണ്ടു ക്രിമിനല്‍ കേസുകളും അഖില്‍ ജോസഫിന് ഗാന്ധിനഗര്‍, ഏറ്റുമാനൂര്‍ എന്നീ സ്റ്റേഷനുകളിലായി നിരവധി ക്രിമിനല്‍ കേസുകളുമുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.