തലയോലപറമ്പ് : സപ്ലൈകോയ്ക്കു വേണ്ടി നെല്ല് സംഭരിക്കുന്ന സ്വകാര്യമില്ലുകാർ താരയുടെ പേരിൽ കർഷകരെ പിടിച്ചുപറിക്കുകയാണെന്ന് ദേശീയ കർഷക ഫെഡറേഷൻ കല്ലറ പഞ്ചായത്ത് പൊതുയോഗം ആരോപിച്ചു.സപ്ലൈകോ അനുവദിച്ച പരിധിക്കുള്ളിൽ നെല്ല് സംഭരിച്ചിട്ടുള്ള കർഷകർ പോലും അന്യായമായി താര നൽകേണ്ടിവരുന്ന സ്ഥിതിയാണുള്ളത്.
ദേശീയ കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജോർജ് മുല്ലക്കര യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വിജയൻ മുക്കാട്ടിൽ അധ്യക്ഷത വഹിച്ചു.
ഡി കെ എഫ് കല്ലറ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായി ഗോപാലൻ നായർ (പ്രസിഡന്റ്) , റെജികുര്യാക്കോസ് (സെക്രട്ടറി), ഖജാൻജി ജോജോ തോട്ടുവേലി (ഖജാൻജി), തങ്കച്ചൻ കൊച്ചുതൊട്ടിയിൽ (വൈസ് പ്രസിഡന്റ്), കെ.ആർ അനി (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.