അഞ്ചല്‍: അഞ്ചല്‍ ഗ്രാമപഞ്ചായത്തിന്റെ പുതിയ പ്രസിഡന്റ് ആയി എസ് സജീവ് ചുമതലയേറ്റു. ഇടതുമുന്നണി ധാരണ പ്രകാരം സിപിഎം പ്രതിനിധി ആയിരുന്ന എസ്. ബൈജു പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനെ തുടര്‍ന്നാണ് എസ്. സജീവ് പുതിയ പ്രസിഡന്റ് ആയത്.
കഴിഞ്ഞ ദിവസം അഞ്ചലില്‍ ചേര്‍ന്ന സിപിഐ അഞ്ചല്‍ മണ്ഡലം കമ്മിറ്റിയും മണ്ഡലം സെക്രട്ടറിയേറ്റും സജീവിനെ പ്രസിഡന്റ് സ്ഥാനത്തെക്ക് നിര്‍ദേശിക്കുകയും തുടര്‍ന്ന് ഇടതുമുന്നണി തീരുമാനം അംഗീകരിക്കുകയുമായിരുന്നു. ഇന്നലെ 11 ഓടെ തെരഞ്ഞെടുപ്പു വരണാധികാരിയുടെ ചുമതലയുണ്ടായിരുന്ന താലൂക്ക് വ്യവസായ ഓഫീസര്‍ സിപി സുനില്‍ ചന്ദ്രന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ചു.
ഇടതുമുന്നണിയില്‍ നിന്നും എസ്. സജീവ്, കോണ്‍ഗ്രസില്‍ നിന്നും ഏറം വാര്‍ഡിനെ പ്രതിനിധീകരിച്ച് വിജയിച്ച ഏറം സന്തോഷും, ബിജെപിയില്‍ നിന്നും കുരിവിക്കോണം വാര്‍ഡിനെ പ്രതിനിധീകരിക്കുന്ന ആനന്ദിയും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചു. 19 അംഗങ്ങളുള്ള ഭരണസമിതില്‍ ബിജെപി സ്ഥാനാര്‍ഥി അഞ്ചും, കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നാലും, വോട്ടുകള്‍ നേടിയപ്പോള്‍ പത്തുവോട്ടുകള്‍ നേടി എസ് സജീവ് അഞ്ചല്‍ പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുന്‍ മന്ത്രി കെ രാജു സിപിഐ സിപിഎം നേതാക്കള്‍ അടക്കമുള്ളവരുടെ സാനിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ.
അഞ്ചല്‍ പഞ്ചായത്തിലെ ആര്‍ച്ചല്‍ വാര്‍ഡിനെ പ്രതിനിധീകരിക്കുന്ന എസ്. സജീവ് സിപിഐ അഞ്ചല്‍ ഈസ്റ്റ് ലോക്കല്‍കമ്മിറ്റി അംഗമാണ്. ഒറ്റക്കെട്ടായി പഞ്ചായത്ത് ഭരണസമിതിയെ മുന്നോട്ടു നയിക്കുമെന്നും എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ഉണ്ടാകണമെന്നും പ്രസിഡന്റ് സ്ഥാനമേറ്റ ശേഷം എസ് സജീവ് പറഞ്ഞു. അഞ്ചുവര്‍ഷ ഭരണസമിതിയില്‍ സിപിഎമ്മിന് മൂന്നരവര്‍ഷവും, സിപിഐക്ക് ഒന്നരവര്ഷവുമാണ് പ്രസിഡന്റ് സ്ഥാനം. ഇനിയുള്ള ഒന്നരവര്ഷമാകും സജീവിന്റെ കാലാവധി. പ്രസിഡന്റ് സ്ഥാനം ഏറ്റ സജീവിനെ ഇടതു വലതു ബിജെപി നേതാക്കള്‍ അനുമോദിച്ചു.