കുണ്ടറ: കിഴക്കേ കല്ലട തെക്കേമുറി സെന്റ് ആന്റണീസ് ദേവാലയത്തിൽ പാദുകാവൽ തിരുനാളിന് ഇന്ന് വൈകുന്നേരം അഞ്ചിന് ഇടവക വികാരി ഫാ.ഷാജൻ വർഗീസ് കൊടിയേറ്റും.
കൊടിയേറ്റിന് മുന്നോടിയായി തിരുനാൾ പതാകയും വഹിച്ചുകൊണ്ടുള്ള വിളംബര ഘോഷയാത്ര നടക്കും. കൊടിയേറ്റിനെ തുടർന്ന് നടക്കുന്ന തിരുന്നാൾ സമാരംഭ ദിവ്യബലിക്ക് കൊടുവിള സെന്റ് ഫ്രാൻസിസ് സേവ്യർചർച്ച് ഇടവക വികാരി ഫാ.ജോൺപോൾ മുഖ്യകാർമികത്വം വഹിക്കും. കൊല്ലം രൂപത ജുഡീഷ്യൽ വികാര് ഫാ. ക്രിസ്റ്റഫർ ഹെൻട്രി വചന സന്ദേശം നൽകും.
നാളെ ഉച്ചകഴിഞ്ഞ് 3.30ന് അഖണ്ഡ ജപമാല. വൈകുന്നേരം അഞ്ചിന് ലിറ്റിനി, നൊവേന. തുടർന്ന് നടക്കുന്ന ദിവ്യബലിക്ക് രൂപതാമതബോധന ഡയറക്ടർഫാ. ലിൻസൺ കെ. ആറാടൻ മുഖ്യകാർമികത്വം വഹിക്കും. ആറു മുതൽ ഒന്പത് വരെ വൈകുന്നേരം ആറിന് റവ. ഡോ. അഭിലാഷ് ഗ്രിഗറി ടീം നയിക്കുന്ന കുടുംബ നവീകരണധ്യാനം.
ഏഴിന് ഉച്ചകഴിഞ്ഞ് 3.30ന് അഖണ്ഡ ജപമാല. അഞ്ചിന് പെരുമൺ മുണ്ടയ്ക്കൽ ഇടവക വികാരി ഫാ. സാജൻ വാൾട്ടറിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി. എട്ടുമുതൽ10 വരെ ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 3.30ന് നടക്കുന്ന അഖണ്ഡ ജപമാലയ്ക്കും ദിവ്യബലിക്കും ഫാ. സെഫറിൻ.കെ ബി, ഫാ.ലെനിൻ ഡാർവിൻ ലിയോൺ, നാന്തിരിക്കൽ ഇടവക വികാരി ഫാ. വിമൽ കുമാർ, താന്നി ഇടവക വികാരി ഫാ. ബെനറ്റ് എം വി എന്നിവർ മുഖ്യകാർമികത്വം വഹിക്കും.
11ന് വൈകുന്നേരം നാലിന് കുമ്പളം ഇടവക വികാരിഫാ.ജോസ് സെബാസ്റ്റ്യന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ വേസ്പര നടക്കും. തുടർന്ന് വചന സന്ദേശം. ഫാ തങ്കച്ചൻ ചെറിയത്ത്, ഫാ ജിജോജോസ് എന്നിവർ മുഖ്യകാർമികരാകും.
ഇടവക വികാരി ഫാ. ഡോ.ഷാജൻ വർഗീസ് വിശുദ്ധന്റെ തിരു സ്വരൂപത്തിൽ കപ്പുച്ച അണിയിക്കലും കിരീട ധാരണവും നടത്തും. സന്ധ്യയോടെ വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ഭക്തിസാന്ദ്രമായ പ്രദക്ഷിണം നടക്കും.
തിരുനാൾ ദിവസമായ 12ന് രാവിലെ 10ന് ആഘോഷപൂർണമായ തിരുനാൾ സമൂഹ ബലി രൂപത അഡീഷണൽ വികാരി ജനറൽ മോൺ. ഡോ. സുഗുന് ലിയോണിന്റെ മുഖ്യകാർമികത്വത്തിൽ നടക്കും. ഫാ. ലിബിൻ ദാസ് വചന സന്ദേശം നടത്തും. തുടർന്ന് ദിവ്യകാരുണ്യ ആശിർവാദം, കൊടിയിറക്ക്, ഉച്ചയ്ക്ക് 12 മുതൽ തിരുശേഷിപ്പ് വണക്കം, സ്നേഹവിരുന്ന് എന്നിവയും നടക്കും. രാത്രി ഏഴു മുതൽ ബൈബിൾ നാടകം ഗലീലിയോ.