വാഴൂർ: പഞ്ചായത്തിലെ 39 കുടുംബശ്രീ സംഘങ്ങൾക്ക് കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ മൂന്നുകോടി രൂപയുടെ വായ്പ വിതരണം ചെയ്യും. കുറഞ്ഞ പലിശ നിരക്കിലാണ് വായ്പ വിതരണം ചെയ്യുന്നത്.
പഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസിന്റെ കീഴിൽ പ്രവർത്തിക്കുന്നതും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നതുമായ കുടുംബശ്രീകൾക്കാണ് വായ്പ വിതരണം.
വായ്പ വിതരണത്തിന്റെ ഉദ്ഘാടനം സഹകരണ രജിസ്ട്രേഷൻ മന്ത്രി വി.എൻ. വാസവൻ ഇന്നു രാവിലെ 9.30ന് നിർവഹിക്കും. കൊടുങ്ങൂർ നന്ദനം ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് അധ്യക്ഷത വഹിക്കും. പിന്നോക്ക വിഭാഗ വികസന കോർപറേഷൻ ചെയർമാൻ കെ. പ്രസാദ്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.