റാന്നി: ഐത്തലയിലേക്കുളള കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നാളെ പുനരാരംഭിക്കുമെന്ന് പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. തിരുവല്ലയില്‍ നിന്നു റാന്നി ഇട്ടിയപ്പാറ വരെ എത്തിയിരുന്ന ബസ് സര്‍വീസ് നേരത്തേ വർഷങ്ങളായി ഐത്തലയ്ക്ക് പോയിരുന്നെങ്കിലും കോവിഡ് കാലത്ത് ഇതു മുടങ്ങിയിരുന്നു. നാട്ടുകാരുടെ ആവശ്യത്തെത്തുടര്‍ന്ന് എംഎല്‍എയുടെ നിര്‍ദേശപ്രകാരമാണ് വീണ്ടും സര്‍വീസ് ആരംഭിക്കുന്നത്.
ഒറ്റത്തവണ തീർപ്പാക്കൽ
റാന്നി: സർവീസ് സഹകരണ ബാങ്കിൽ നിന്നു വായ്പയെടുത്ത് കുടിശിക വരുത്തിയവർക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ തിരിച്ചടയ്ക്കാൻ അവസരം. 2021 ജനുവരി 31 വരെ പൂർണമായോ ഭാഗികമായോ കുടിശിക വരുത്തിയവർക്കാണ് അവസരം. മാർച്ച് 31 വരെയാണ് പദ്ധതി കാലാവധി. കരൾ, കാൻസർ, കിഡ്നി ഉൾപ്പെടെയുള്ള ഗുരുതര രോഗബാധിതർക്ക് വായ്പക്കാരന്റെ സ്ഥിതി കണക്കിലെടുത്ത് പരമാവധി ഇളവുകൾ നൽകും. കുടിശികയായ വായ്പകൾ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ അടച്ചു തീർക്കുന്നവർക്ക് നിയമാനുസൃതമായ നടപടിക്രമങ്ങൾ പാലിച്ച് പുതിയ വായ്പ നൽകുമെന്നു ബാങ്ക് പ്രസിഡന്റ് ബിനോയ് കുര്യാക്കോസ് അറിയിച്ചു.