പത്തനംതിട്ട: അങ്കമാലി - മഞ്ഞനിക്കര കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് സർവീസ് പുനരാരംഭിച്ചു. രാവിലെ 7.45ന് അങ്കമാലിയിൽ നിന്നു പുറപ്പെടുന്ന ബസ് കാലടി, പെരുന്പാവൂർ, കോലഞ്ചേരി, പിറവം, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, കോഴഞ്ചേരി, പത്തനംതിട്ട വഴിയാണ് മഞ്ഞനിക്കരയിലെത്തുന്നത്. ഉച്ചകഴിഞ്ഞ് രണ്ടിനു മഞ്ഞനിക്കരയിൽ നിന്നു പുറപ്പെട്ട് തിരുവല്ല, ചങ്ങനാശേരി, ആലപ്പുഴ, വൈറ്റില, ആലുവ വഴി തൃശൂരിലെത്തും. അവിടെനിന്ന് അങ്കമാലിയിലെത്തി ട്രിപ്പ് അവസാനിപ്പിക്കും.
അദാനി ബന്ധം: എസ്ബിഐയിലേക്ക്
നാളെ കോൺഗ്രസ് മാർച്ച്
പത്തനംതിട്ട: അദാനി ഗ്രൂപ്പിന് വഴിവിട്ട് സഹായം നല്കിയ കേന്ദ്ര സർക്കാർ നടപടിയെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഡിസിസി നേതൃത്വത്തിൽ നാളെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പത്തനംതിട്ട ബ്രാഞ്ചിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തും.
എസ്ബിഐ ആലുക്കാസ് ജംഗ്ഷൻ ബ്രാഞ്ചിലേക്ക് നടത്തുന്ന പ്രതിഷേധ മാർച്ചും ധർണയും കെപിസിസി ജനറൽ സെക്രട്ടറി എം.എം. നസീർ ഉദ്ഘാടനം ചെയ്യും.
ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിക്കും. 9.30ന് അബാൻ ജംഗ്ഷനിൽ നിന്ന് മാർച്ച് ആരംഭിക്കുമെന്ന് ജനറൽ സെക്രട്ടറി സാമുവേൽ കിഴക്കുപുറം അറിയിച്ചു.