തിരുവല്ല: തുകലശേരി സെന്റ് ജോസഫ് റോമൻ കത്തോലിക്കാ പള്ളിയിലെ തിരുനാളോടനുബന്ധിച്ച് ഒരുക്കധ്യാനം ഇന്നു മുതൽ ഏഴുവരെ നടക്കും. ഇന്നു വൈകുന്നേരം അഞ്ചിനു തിരുവല്ല അതിരൂപത ആർച്ച്ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ധ്യാനം ഉദ്ഘാടനം ചെയ്യും. ഫാ ബോബി ജോസ് കട്ടിക്കാട് വചനപ്രഘോഷണം നടത്തും.
റവന്യൂ റിക്കവറി - ബാങ്ക് വായ്പ
കുടിശിക നിവാരണ മേള
പത്തനംതിട്ട: ജില്ലാ ഭരണകൂടവും, കേരള ബാങ്കും സംയുക്തമായി നടത്തുന്ന ബാങ്ക് വായ്പ കുടിശിക നിവാരണമേള ഏഴ്, എട്ട് തീയതികളില്‍ രാവിലെ 10 മുതല്‍ പത്തനംതിട്ട കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമുള്ള കേരള ബാങ്കിന്റെ ഹെഡ് ഓഫീസ് ഓഡിറ്റോറിയത്തില്‍ നടക്കും.
മേളയില്‍ കോഴഞ്ചേരി, കോന്നി താലൂക്കുകളിലെ റവന്യൂ റിക്കവറി നടപടി നിലനില്‍ക്കുന്ന ബാങ്ക് വായ്പാ കേസുകളില്‍ പരമാവധി ഇളവുകള്‍ നല്കി ഒറ്റത്തവണയായി തീര്‍പ്പാക്കുന്നതിന് അവസരമുണ്ടായിരിക്കും. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുന്നതിനും, വായ്പയിലെ പലിശയിലും, പിഴ പലിശയിലും ഇളവുകള്‍ ലഭ്യമാക്കി കുടിശിക വേഗത്തില്‍ തീര്‍പ്പാക്കുന്നതിനും ലഭിക്കുന്ന അവസരം പ്രയോജനപ്പെടുത്തണമെന്ന് പത്തനംതിട്ട റവന്യു റിക്കവറി തഹസില്‍ദാര്‍ അറിയിച്ചു.