വടക്കഞ്ചേരി: മരിയൻ തീർത്ഥാടന കേന്ദ്രമായ വടക്കഞ്ചേരി ലൂർദ്മാതാ ഫൊറോന ദേവാലയത്തിലെ ലൂർദ് മാതാവിന്റെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും സംയുക്ത തിരുനാളിന് കൊടിയേറി. ഇന്നും നാളെയുമാണ് പ്രധാന തിരുനാൾ. ഇന്നലെ വൈകീട്ട് മംഗലംഡാം സെന്റ് സേവിയേഴ്സ് ഫൊറോന പള്ളി വികാരി ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ കൊടിയേറ്റ് നിർവഹിച്ചു.
വികാരി ഫാ.ജെയ്സണ്‍ കൊള്ളന്നൂർ, ഫാ.ടോം വടക്കേക്കര എന്നിവർ സഹകാർമ്മികരായി. സഹവികാരിമാരായ ഫാ.അമൽ വലിയവീട്ടിൽ, ഫാ.ആൽബിൻ വെട്ടിക്കാട്ടിൽ, ഫാ.ജോജി പ്ലാംപറന്പിൽ തുടങ്ങിയ വൈദികരും പങ്കെടുത്തു. തുടർന്ന് ലദീഞ്ഞ്, കുർബാന എന്നിവ നടന്നു. വൈകീട്ട് ദീപാലങ്കാരം സ്വിച്ച് ഓണ്‍ കർമ്മം, മേളവുമുണ്ടായി. ഇന്ന് വൈകീട്ട് നാലിന് രൂപം എഴുന്നള്ളിക്കൽ, ലദീഞ്ഞ്, കുർബാന, മേളം. രാത്രി ഏഴിന് ചെറുപുഷ്പം സ്കൂളിൽ തിരുവനന്തപുരം ട്രാക്സ് അവതരിപ്പിക്കുന്ന ഗാനമേള. പ്രധാന തിരുനാൾ ദിവസമായ നാളെ രാവിലെ ഏഴിന് കുർബാന. വൈകീട്ട് 3.30ന് ആഘോഷമായ തിരുനാൾ പാട്ടു കുർബാന, സന്ദേശം. തുടർന്ന് ടൗണ്‍ ചുറ്റി ആഘോഷമായ തിരുനാൾ പ്രദക്ഷിണം. ബാന്റ്മേള സംഗമം. കരിമരുന്നു കലാപ്രകടനം. ആറിന് രാവിലെ 6.30ന് ഇടവകയിലെ മരിച്ചവർക്കായുള്ള കുർബാന. വികാരി ഫാ. ജെയ്സണ്‍ കൊള്ളന്നൂർ, സഹവികാരിമാരായ ഫാ.അമൽ വലിയവീട്ടിൽ, ഫാ. ആൽബിൻ വെട്ടിക്കാട്ടിൽ, ഫാ.ജോജി പ്ലാംപറന്പിൽ, തിരുനാൾ കമ്മിറ്റി ജനറൽ കണ്‍വീനർ ജോണി ഡയൻ കാരുവള്ളിൽ, കൈക്കാര·ാരായ റെജി പൊടിമറ്റത്തിൽ, ഷാജി ആന്റണി ചിറയത്ത്, വിവിധ കമ്മിറ്റി കണ്‍വീനർമാർ, കുടുംബ യൂണിറ്റ് ഭാരവാഹികൾ, ഭക്തസംഘടനാ ഭാരവാഹികൾ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തിരുനാൾ പരിപാടികൾ.