കീഴ്പ്പള്ളി: ഗതാഗത കുരുക്ക് മൂലം ദുരിതമനുഭവിക്കുന്ന കീഴ്പ്പള്ളി ടൗണിൽ പുതിയ ട്രാഫിക് പരിഷ്കരണം നടപ്പിലാക്കും. എല്ലാ ബസുകളും സ്റ്റാൻഡിൽ പ്രവേശിച്ച് പുറപ്പെടേണ്ട സമയം വരെ സ്റ്റാൻഡിൽ തന്നെ നിർത്തിയിടണമെന്നും നിർദേശമുണ്ട്. പഞ്ചായത്ത് വെയിറ്റിംഗ് ഷെഡിന് മുന്നിലും ഗ്രാമീണ ബാങ്കിന് മുന്നിലും ഇരിട്ടി ഭാഗത്തേക്ക് ആറളം ബാങ്കിനു മുൻവശവും മാത്രമാക്കി സ്റ്റോപ്പുകൾ ക്രമീകരിക്കും.
ഹെവി വാഹനങ്ങൾക്ക് വൺവേ സംവിധാനം ഒരുക്കുന്നതിനൊപ്പം കീഴ്പ്പള്ളി ചതിരൂർ റോഡിലെ പാർക്കിംഗ് നിയന്ത്രിക്കും. ഇവിടെ സ്വകാര്യ വാഹനങ്ങൾക്ക് അത്യാവശ്യ ഘട്ടത്തിൽ മാത്രം പാർക്കിംഗ് അനുവദിക്കും. പത്തു മുതൽ ഗതാഗത പരിഷ്കാരം നടപ്പിലാക്കാൻ ഇതു സംബന്ധിച്ച യോഗം തീരുമാനിച്ചു. യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് അധ്യക്ഷത വഹിച്ചു.
ഇരിട്ടി ആർടിഒ ഡി.കെ.ഷിജി , ആറളം എഎസ്ഐ ജോസ് പി. ജോസ് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഓട്ടോ തൊഴിലാളികൾ, ബസ് ജീവനക്കാർ, വ്യാപാരി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.കീഴ്പ്പള്ളി മേഖല വികസന പ്രവർത്തനങ്ങൾക്കായി സർവകക്ഷി പ്രതിനിധികളെ ഉൾപ്പെടുത്തി വികസന സമിതിയും രൂപീകരിച്ചു. വികസന സമിതി ചെയർമാനായി കെ.ടി. ജോസിനെയും കൺവീനറായ റഷീദ് പാനേരിയെയും ട്രഷററായ കുര്യൻ പൂവത്തിങ്കലിനെയും തെരഞ്ഞെടുത്തു.