ചെറുപുഴ: ബേക്കറി സാധനങ്ങൾ വിതരണം ചെയ്യുന്ന വാൻ ഓട്ടോ ഓട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു.
ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു അപകടം. കോക്കടവ് ടൗണിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ ഇരിക്കുകയായിരുന്ന ലിയോ കരിശേരിയിൽ (38), സജേഷ് കുന്നുമ്മൽ (33), അനി മൂന്നുവീട്ടിൽ (41) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചെറുപുഴ ഭാഗത്തുനിന്നും വരികയായിരുന്ന വാൻ നിയന്ത്രണം വിട്ട് കോക്കടവ് ടൗണിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ച ഓട്ടോറിക്ഷ സമീപത്ത് നിർത്തിയിട്ടിരുന്ന കാറിൽ ഇടിച്ചു. മൂന്നു വാഹനങ്ങൾക്കും സാരമായ തകരാർ സംഭവിച്ചു.