കണ്ണൂർ: ഡിവൈഎഫ്ഐയുടെ ഹൃദയപൂർവം പൊതിച്ചോറ് ഇന്നു മുതൽ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലും വിതരണം ചെയ്യും. 1200 മുതൽ 1500 വരെ പൊതിച്ചോറുകളാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്യുകയെന്ന് ഡിവൈഎഫ്ഐ നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു. വിതരണോദ്ഘാടനം എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ നിർവഹിക്കും. മെഡിക്കൽ കോളജിലെ അഡ്മിറ്റ് കാർഡാണ് പൊതിച്ചോർ വാങ്ങാൻ കൊണ്ടുവരേണ്ടത്. ഓരോ കാർഡിനും രണ്ടുവീതം പൊതി നൽകും. പത്രസമ്മേളനത്തിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സരിൻ ശശി, പ്രസിഡന്റ് മുഹമ്മദ് അഫ്സൽ, പി.എം. അഖിൽ, സി.പി. ഷിജു എന്നിവർ കാര്യങ്ങൾ വിശദീകരിച്ചു.