പയ്യന്നൂര്‍: പയ്യന്നൂരില്‍ നിരോധിത പുകയില ഉത്പന്നങ്ങളുമായി മൂന്നംഗസംഘം പിടിയില്‍. ഇരിട്ടി കീഴൂര്‍കുന്നിലെ കെ. മുഹമ്മദലി (51), പെരുമ്പുന്നയിലെ സി. കബീര്‍ (32), പുന്നാട് സ്വദേശി കെ.വി. മുജീബ് (42) എന്നിവരെയാണ് പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. നാലു ലക്ഷത്തോളം രൂപയുടെ പുകയില ഉത്പന്നങ്ങൾ ഇവരിൽനിന്ന് കണ്ടെടുത്തു.
ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെ പെരുമ്പ ദേശീയപാതയില്‍ നടത്തിയ വാഹന പരിശോധനയിലാണ് സംഘം പിടിയിലായത്. മത്സ്യപ്പെട്ടികൾ അടുക്കി മറച്ചനിലയിൽ കര്‍ണാടകയില്‍നിന്നും ഇരിട്ടി ഭാഗത്തേക്കു വരികയായിരുന്ന ഇവരുടെ വാനിൽനിന്ന് 20 ചാക്കുകളിലായാണ് പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തത്. സ്റ്റേഷന് ഇന്‍സ്പെക്ടര്‍ മഹേഷ് കെ. നായരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ആറായിരത്തോളം പാക്കറ്റ് കൂള്ലിപ്സ്, ഹാന്‍സ്, പാന്‍പരാഗ് തുടങ്ങിയവ പിടിച്ചെടുത്തു. സ്ഥിരമായി നിരോധിത പുകയില ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്ന സംഘമാണ് പിടിയിലായതെന്ന് ഇന്‍സ്പെക്ടര്‍ പറഞ്ഞു. വാഹനത്തിന്റെ നമ്പര്‍ മറയ്ക്കുന്നതിനായും പ്രതികൾ ശ്രമം നടത്തിയിരുന്നു.