കണ്ണൂർ: ധർമശാല നിഫ്റ്റ് കോളജിലെ വിദ്യാർഥികൾക്ക് ലഭിച്ചുകൊണ്ടിരുന്ന ഇ-ഗ്രാന്റ് ഒന്നര വർഷമായി ലഭിക്കുന്നില്ലെന്ന് രക്ഷിതാക്കളുടെ കൂട്ടായ്മ. 2021-22 അധ്യയനവർഷത്തെ ഇ-ഗ്രാന്റിന് അർഹതപ്പെട്ട 120 കുട്ടികൾക്കാണ് സ്കോളർഷിപ്പ് നിഷേധിക്കപ്പെടുന്നതെന്ന് രക്ഷിതാക്കളുടെ കൂട്ടായ്മ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഇ- ഗ്രാന്റ് അനുവദിക്കണമെന്നാശ്യപ്പെട്ട് കണ്ണൂർ പട്ടികജാതി ഓഫീസിന് മുന്നിൽ ഇന്ന് ധർണ നടത്തും. 2020-21 വരെ എസ്സി/എസ് ടി/ഒഇസി വിദ്യാർഥികൾക്ക് ഇ- ഗ്രാന്റ് അനുവദിച്ച് കിട്ടിയിരുന്നു. പട്ടികജാതി/പട്ടിക വർഗത്തിന് പുറമെ സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കാണ് ഇ- ഗ്രാന്റ് നൽകിവന്നത്.
കണ്ണൂർ പട്ടികജാതി ജില്ലാ ഓഫീസർ മുൻ ഉത്തരവുകൾ നിലനിൽക്കെ അടിസ്ഥാനരഹിതമായ തെളിവുകൾ ആവശ്യപ്പെട്ടതിനാലാണ് ഒന്നര വർഷമായി ഇ-ഗ്രാന്റ് ലഭിക്കാത്തത്. പത്രസമ്മേളനത്തിൽ ടി.കെ. സുരേഷ്, കെ. ശശിധരൻ, കെ.കെ. മോഹനൻ, ഒ.എൻ. പ്രീത, പി.വി. വിനോദ് എന്നിവർ പങ്കെടുത്തു.