+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​ടും​ബ​ശ്രീ വാ​യ്പാ ത​ട്ടി​പ്പ്; പ്ര​സി​ഡ​ന്‍റി​നെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി കെ.​പി. കു​മാ​ര​ൻ

നാ​ദാ​പു​രം: ചെ​ക്യാ​ട് പ​ഞ്ചാ​യ​ത്തി​ലെ കു​ടും​ബ​ശ്രീ വാ​യ്പാ​ത​ട്ടി​പ്പി​ന് പി​ന്നി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​ണെ​ന്ന് രാ​ജി​വെ​ച്ച വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. കു​മാ​ര​ൻ വാ​ർ​ത്താ സ​മ്മേ​ള​ന​ത
കു​ടും​ബ​ശ്രീ വാ​യ്പാ ത​ട്ടി​പ്പ്; പ്ര​സി​ഡ​ന്‍റി​നെ​തി​രേ ഗു​രു​ത​ര  ആ​രോ​പ​ണ​വു​മാ​യി കെ.​പി. കു​മാ​ര​ൻ
നാ​ദാ​പു​രം: ചെ​ക്യാ​ട് പ​ഞ്ചാ​യ​ത്തി​ലെ കു​ടും​ബ​ശ്രീ വാ​യ്പാ​ത​ട്ടി​പ്പി​ന് പി​ന്നി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​ണെ​ന്ന് രാ​ജി​വെ​ച്ച വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. കു​മാ​ര​ൻ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. സം​ഭ​വ സ​മ​യ​ത്ത് പ​തി​നാ​ലാം വാ​ർ​ഡ് അം​ഗ​വും നി​ല​വി​ലെ പ്ര​സി​ഡ​ന്‍റു​മാ​യ ന​സീ​മ കൊ​ട്ടാ​രം ഇ​ട​പെ​ട്ട് രേ​ഖ​ക​ൾ ത​യാ​റാ​ക്കി ന​ൽ​കി​യാ​ണ് കു​ടും​ബ​ശ്രീ ലോ​ൺ സം​ഘ​ടി​പ്പി​ച്ച​ത്.
സം​ഭ​വം ന​ട​ക്കു​മ്പോ​ൾ കു​ടും​ബ​ശ്രീ​യു​ടെ ചു​മ​ത​ല​യും ഇ​വ​ർ​ക്കാ​യി​രു​ന്നു. ലോ​ൺ ത​ട്ടി​പ്പ് വി​ഷ​യ​ത്തി​ൽ സ​മ​ഗ്രാ​ന്വേ​ഷ​ണം ന​ട​ത്ത​ണം. ത​നി​ക്കെ​തി​ര​യു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്നും കെ.​പി. കു​മാ​ര​ൻ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

പ്ര​തി​ക​രി​ക്കു​ന്നി​ല്ല
നാ​ദാ​പു​രം: കു​ടും​ബ​ശ്രീ ലോ​ൺ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​സ് ന​ട​ക്കു​ന്ന​തി​നാ​ൽ കെ.​പി. കു​മാ​ര​ൻ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ന്നി​ല്ലെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ന​സീ​മ കൊ​ട്ടാ​രം അ​റി​യി​ച്ചു.