കോഴിക്കോട്: ശുചിമുറി പ്ലാന്റിന്റെ പേരില്‍ കോര്പറേഷന് നിരന്തരം വേട്ടയാടുന്ന ആവിക്കല്‍ തോട് പ്രദേശവാസികളെയും സമരഭൂമിയെയും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. ആവിക്കല്‍ തോട് പരിസരത്ത് ശുചിമുറി പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കങ്ങള്‍ തുടര്‍ന്നാല്‍ യുഡിഎഫിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ചെന്നിത്തല പറഞ്ഞു.
പ്ലാന്റിനെതിരേ സമരം നടത്തിയതിനാല്‍ മാലിന്യം നിറഞ്ഞ ആവിക്കല്‍ തോട് ശുചീകരിക്കാന്‍ പോലും കോര്പറേഷന് തയാറാകുന്നില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
അത്തരം നടപടികള്‍ ജനദ്രോഹമാണെന്നും ജനവാസമില്ലാത്ത മേഖലയില്‍ പ്ലാന്റ് നിര്‍മ്മിക്കാന്‍ കോര്പറേഷന് നടപടിയെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍ കുമാര്‍, എന്‍. സുബ്രഹ്മണ്യന്, അഡ്വ. ഐ. മൂസ, എം.പി. ആദം മുല്‍സി, മുന്‍ ഡിസിസി പ്രസിഡന്റ് കെ. സി. അബു, കോര്പറേഷന് പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത, ഷാജിര്‍ അറാഫത്ത്, പി. അബ്ദുറഹിമാന്, സി.പി സലീം, സുകുമാരന്‍ നടക്കാവ് ,സിനോജ് കുരുവട്ടൂര്‍, മജീദ് വെള്ളയില്‍ തുടങ്ങിയവരും സമരസമിതി നേതാക്കളും ചെന്നിത്തലയെ അനുഗമിച്ചു.