ചങ്ങനാശേരി: അതിരൂപതയുടെ 24-ാമത് ബൈബിള്‍ കണ്വന്ഷന് മുന്നോടിയായുള്ള ചങ്ങനാശേരി മേഖല ഒരുക്ക കണ്വന്ഷന് നാളെ ഉച്ചകഴിഞ്ഞ് 2.15 മുതല്‍ 4.15 വരെ പാറേല്‍ സെന്റ് മേരീസ പള്ളിയില്‍ നടക്കും. അതിരൂപതാ വികാരി ജനറാള്‍ മോണ്‍. വര്‍ഗീസ് താനമാവുങ്കല്‍ ഉദ്ഘാടനം നിര്‍വഹിക്കും. കത്തീഡ്രല്‍ വികാരി റവ.ഡോ. ജോസ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിക്കും.
ഫാ. ജിന്സണ് പോള്‍ വേങ്ങാശേരി വചന പ്രഭാഷണം നടത്തും. ബൈബിള്‍ അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ. ജോര്‍ജ് മാന്തുരുത്തി, പാറേല്‍ പള്ളി വികാരി ഫാ. ജേക്കബ് വാരിക്കാട്ട് തുടങ്ങിയവര്‍ പ്രസംഗിക്കും.
തുരുത്തി ഫൊറോന കണ്വന്ഷന് 11ന് മാര്‍ത്താ മറിയം ഫൊറോന പള്ളിയിലും തൃക്കൊടിത്താനം ഫൊറോന കണ്വന്ഷന് സെന്റ് സേവ്യേഴ്സ് ഫൊറോനാ പള്ളിയിലും നടക്കും.
കുടുംബകൂട്ടായ്മ ലീഡേഴ്സ്, ആനിമേറ്റേഴ്സ്, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, മതാധ്യാപകര്‍, സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കും. ഫെബ്രുവരി 21 മുതല്‍ 25 വരെ വൈകുന്നേരം നാലുമുതല്‍ രാത്രി ഒമ്പതുവരെ കത്തീഡ്രല്‍ പള്ളി മൈതാനിയിലാണ് കണ്വന്ഷന് നടക്കുന്നത്.