കറുകച്ചാല്‍: മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാര്‍ നിയന്ത്രണംവിട്ട് റോഡരികില്‍ നിര്‍ത്തിയിട്ട കാറിലും ബൈക്കിലും ഇടിച്ചു. യാത്രക്കാര്‍ ഓടി മാറിയതിനാല്‍ വലിയ അപകടം ഒഴിവായി. കാറോടിച്ചിരുന്ന മല്ലപ്പള്ളി ചെങ്ങരൂര്‍ ജോസഫ് അലക്സാണ്ടര്‍ (32) നെ നാട്ടുകാര്‍ വാകത്താനം പോലീസില്‍ ഏല്പിച്ചു. ഇന്നലെ വൈകുന്നേരം 4.30 ന് കോട്ടയം-കോഴഞ്ചേരി റോഡില്‍ തോട്ടയ്ക്കാട് മാര്‍ അപ്രേം പള്ളിക്ക് സമീപമായിരുന്നു അപകടം.
കോട്ടയം ഭാഗത്തുനിന്നും അമിത വേഗത്തിലെത്തിയ കാര്‍ ദിശതെറ്റി റോഡിന്റെ എതിര്‍വശത്ത് നിര്‍ത്തിയിട്ടിരുന്ന കാറിലും ബൈക്കിലും ഇടിക്കുകയായിരുന്നു. സമീപത്തുനിന്നവര്‍ ഓടിമാറി. ആളുകള്‍ ഓടിയെത്തി കാറിന്റെ ഡോര്‍ തുറന്നപ്പോള്‍ ജോസഫ് സീറ്റില്‍ അബോധാവസ്ഥയിലായിരുന്നു.
നാട്ടുകാര്‍ വിവരമറിയിച്ചതോടെ വാകത്താനം പോലീസെത്തി ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കേസെടുത്തശേഷം ജാമ്യത്തില്‍ വിട്ടയച്ചു. ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നതായി വാകത്താനം പോലീസ് പറഞ്ഞു.