കിടങ്ങൂര്‍: യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു.
ചേര്‍പ്പുങ്കല്‍ കാരിക്കല്‍ അതുലിനെയാണ് (25) കിടങ്ങൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തും ചേര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി 11നു ചേര്‍പ്പുങ്കല്‍ കെടിഡിസി ബിയര്‍ പാര്‍ലറിനു സമീപത്ത്വച്ചു യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. പ്രതികളിലൊരാളായ കടപ്ലാമറ്റം ഇല്ലത്തു സ്റ്റെഫിന് ഷാജിയെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.
അതുലിന് കിടങ്ങൂര്‍ സ്റ്റേഷനില്‍ എന്‍ഡിപിഎസ് കേസുണ്ട്. എസ്എച്ച്ഒ കെ.ആര്. ബിജു, എസ്ഐ കുര്യന് മാത്യു , സിപിഒമാരായ സുധിഷ്, സുനില്‍കുമാര്‍, ഹരിഹരന്, ജിതിഷ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.