കോട്ടയം: ചൂട്ടുവേലി ജംഗ്ഷൻ മുതൽ കുമാരനല്ലൂർ വരെയുള്ള പൊതുമരാമത്ത് വകുപ്പിനു കീഴിൽ വരുന്ന എസ്എച്ച് മൗണ്ട് റോഡിന് രണ്ട് കോടി രൂപയുടെ എസ്റ്റിമേറ്റ് അംഗീകാരവും അതിനായി ബജറ്റിൽ 40 ലക്ഷം രൂപ അനുവദിച്ചതായും തോമസ് ചാഴികാടൻ എംപി അറിയിച്ചു.
എസ്എച്ച് മൗണ്ട് റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തിൽ നവീകരിക്കുന്നതിനായി ആവശ്യമായ തുക ബജറ്റിൽ ഉൾപ്പെടുത്തണമെന്ന് മന്ത്രി കെ.എൻ. ബാലഗോപാലിനോടും മന്ത്രി പി.എ. മുഹമ്മദ് റിയാസിനോടും എംപി ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ബജറ്റ് അംഗീകാരം ലഭിച്ചത്.