കുറവിലങ്ങാട്: ഇ-ഗവേണന്‍സില്‍ സംസ്ഥാനതലത്തില്‍ ഒന്നാംസ്ഥാനത്ത് മരങ്ങാട്ടുപിള്ളി പഞ്ചായത്ത്. കഴിഞ്ഞ നവംബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 31വരെയുള്ള രണ്ട് മാസത്തെ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചതിലാണ് മരങ്ങാട്ടുപിള്ളി പഞ്ചായത്ത് സംസ്ഥാനത്ത് ഒന്നാംസ്ഥാനത്തെത്തിയത്. പാലക്കാട് ജില്ലയിലെ കൊടുവായൂര്‍, ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.
തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഭരണ നിര്‍വഹണത്തിനും പൊതുജനങ്ങള്‍ക്ക് നല്കുന്ന സേവനങ്ങള്‍ സമയബന്ധിതമായും കൂടുതല്‍ കാര്യക്ഷമതയോടെയും സുതാര്യതയോടെയും ലഭ്യമാക്കുന്നതിന് വിവര വിനിമയ സാങ്കേതിക വിദ്യയിലെ ആധുനിക സങ്കേതങ്ങള്‍ ഉള്‍ക്കൊള്ളിച്ച് വികസിപ്പിച്ച സോഫ്ട്വെയര് സംവിധാനമായ ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേണന്‍സ് മാനേജ്മെന്റ് സിസ്റ്റം വഴി സേവനങ്ങള്‍ പ്രദാനം ചെയ്യുന്നതിന്റെ മികവാണ് വിലയിരുത്തപ്പെട്ടത്.
പഞ്ചായത്തുകളില്‍നിന്നും നല്‍കിവരുന്ന ഇരുന്നൂറോളം സേവനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കുന്നതിനും ഓണ്‍ലൈനായി ഫീസ് അടയ്ക്കുന്നതിനും തീര്‍പ്പ് കല്പിക്കുന്നതിനും ഈ സംവിധാനത്തിലൂടെ കഴിയുന്നു.
ഈ സൗകര്യത്തിലൂടെ പൊതുജനങ്ങള്‍ക്ക് പഞ്ചായത്ത് ഓഫീസില്‍ എത്താതെതന്നെ സേവനങ്ങള്‍ വിരല്‍തുമ്പിലൂടെ ലഭ്യമാകുന്നുവെന്നതാണ് നേട്ടം.