കടുത്തുരുത്തി: വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 17.5 പവന് സ്വര്‍ണാഭരണം മോഷണം പോയതായി പരാതി. ആപ്പാഞ്ചിറ വേലംപറമ്പില്‍ സാജുവിന്റെ വീട്ടില്‍നിന്നാണ് സ്വര്‍ണം മോഷണം പോയത്.
കഴിഞ്ഞ ഞായറാഴ്ച സാജു തൈറോയിഡിന്റെ ഓപ്പറേഷനായി ഏറ്റുമാനൂരിലെ ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. ഭാര്യ ഷൈനിയും സാജുവിനൊപ്പം ആശുപത്രിയിലായിരുന്നു. സാജുവിന്റെ മകന് അനന്തുവും അമ്മ സരോജിനിയും തിങ്കളാഴ്ച രാവിലെ ആശുപത്രിയില്‍ പോയശേഷം പിറ്റേന്ന് രാവിലെയാണ് തിരികെയെത്തിയത്. വ്യാഴാഴ്ച വൈകുന്നേരം സാജുവും ഭാര്യയും തിരികെ വീട്ടിലെത്തിയശേഷം അലമാര തുറന്നു നോക്കിയപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ട വിവരമറിയുന്നത്. മേശയ്ക്കകത്ത് സൂക്ഷിച്ചിരുന്ന താക്കോലെടുത്താണ് അലമാര തുറന്ന് സ്വര്‍ണം മോഷ്ടിച്ചതെന്നാണ് വീട്ടുകാര്‍ പറയുന്നത്.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വീടിന് പുറകിലെ സിസി ടിവി കാമറ തകര്‍ക്കപ്പെട്ട നിലയില്‍ കാണ്ടെത്തി. ഇവരുടെ വീടിന് പുറകിലായി സാജുവിന്റെ തന്നെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ വാടകയ്ക്ക് താമസിക്കുന്നുണ്ട്.
സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം ഇവിടെ താമസിക്കുന്ന തൊഴിലാളികളെ ചോദ്യം ചെയ്തു വരികയാണ്. വൈക്കം എഎസ്പി നഗുല്‍ രാജേന്ദ്ര ദേശ്മുഖ്, എസ്എച്ച്ഒ നിര്‍മല്‍ ബോസ് തുടങ്ങിയവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവം സംബന്ധിച്ചു അന്വേഷണം ആരംഭിച്ചതായി എഎസ്പി പറഞ്ഞു.