കടുത്തുരുത്തി: ബജറ്റില്‍ കടുത്തുരുത്തി മണ്ഡലത്തിലെ പ്രധാനപ്പെട്ട മൂന്ന് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി തുക അനുവദിച്ചതായി മോന്‍സ് ജോസഫ് എംഎല്‍എ. മണ്ഡലത്തില്‍നിന്ന് നല്കിയ ഏതാനും പദ്ധതികള്‍ക്ക് മാത്രമാണ് അനുമതി ലഭിച്ചത്. കുറവിലങ്ങാട് സയന്‍സ് സിറ്റി ഉള്‍പ്പെടെയുള്ള വിവിധ വികസന പദ്ധതികള്‍ക്കായി 23 കോടി രൂപ അനുവദിച്ചു.
മുളക്കുളം കാരിക്കോടിലെ ജില്ലാ വൃദ്ധസദനം രണ്ടാംഘട്ട വികസനത്തിന് മൂന്ന് കോടി, വിവിധ ക്ഷേത്ര കുളങ്ങളുടെ നവീകരണത്തിനും പൊതുജല സ്രോതസുകളുടെ സംരക്ഷണത്തിന് രണ്ട് കോടി എന്നിങ്ങനെയാണ് മണ്ഡലത്തില്‍ അനുവദിച്ചിട്ടുള്ള പദ്ധതികളുടെ തുക.
വൈക്കം - കടുത്തുരുത്തി മണ്ഡലങ്ങള്‍ക്ക് ഒരുപോലെ പ്രയോജനം കിട്ടുന്ന വെള്ളൂരിലെ കേരളാ റബര്‍ പാര്ക്കിന് 10 കോടി രൂപ അനുവദിച്ചവെന്നും എംഎല്‍എ പറഞ്ഞു.