ശാസ്താംകോട്ട: ബജറ്റിൽ അധ്യാപകരെയും സർക്കാർ ജീവനക്കാരെയും പാടെ അവഗണിച്ചതായി കേരളാ പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സി.പ്രദീപ് പറഞ്ഞു.
കെപിഎസ് റ്റിഎ ശാസ്താംകോട്ടയിൽ നടക്കുന്ന ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള ജില്ലാ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡിഎ കുടിശിക അടക്കമുള്ള ജീവനക്കാരുടെ പ്രശ്നങ്ങളിൽ ബജറ്റ് മൗനം പാലിച്ചത് പ്രതിഷേധാർഹമാണ്. ജീവനക്കാർക്ക് ഒരു ആനുകൂല്യവും നൽകാത്ത ആദ്യ ബജറ്റാണ് ഇന്ന് അവതരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ മറവിൽ കേന്ദ്ര സർക്കാർ കാവിവത്കരണവും സംസ്ഥാന സർക്കാർ ചുവപ്പ് വൽക്കരണവും നടത്താൻ പരസ്പരം മത്സരിക്കുകയാണ്. പരിഷ്കരണത്തിന്റെ യഥാർഥ ലക്ഷ്യം അട്ടിമറിപ്പെടുകയാണെന്ന് സി.പ്രദീപ് ആരോപിച്ചു.
കെപിഎസ് റ്റിഎ ജില്ലാ വൈസ് പ്രസിഡന്റ് അജയകുമാർ വി.എസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.രാജ് മോഹൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി വൈ.നാസറുദീൻ, ബി.ജയചന്ദ്രൻ പിള്ള, പരവൂർ സജീബ്, എ ഹാരിസ്, എസ്.ശ്രീ ഹരി, ബി.എസ് ശാന്തകുമാർ, ദിനിൽ മുരളി, ബി.റോയ് എന്നിവർ പ്രസംഗിച്ചു. ഇന്ന് ലേക്ക് വ്യൂ കൺവൻഷൻ സെന്ററിൽ രാവിലെ പത്തിന് ജില്ലാ സമ്മേളനം എഐസിസി സെക്രട്ടി പി.സി.വിഷ്ണുനാഥ് എംഎൽഎ ഉദ്ഘാടനം ചെയ്യും. 11.30 ന് വിദ്യഭ്യാസ സമ്മേളനം സി.ആർ മഹേഷ് എംഎൽഎ ഉദ്ഘാടനം ചെയ്യും.
കാർഷിക സെമിനാർ നടത്തി
കുണ്ടറ: പുനുക്കന്നൂർ ദേശസേവിനി ലൈബ്രറിയിൽ കാർഷിക സെമിനാർ നടത്തി. ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജലജ ഗോപൻ സെമിനാർ ഉദ്ഘാടനം ചെയ്തു. സീനിയർ സിറ്റിസൺ ഫോറം പ്രസിഡന്റ് എസ്. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.
കൃഷി ഓഫീസർ പ്രേം ലാൽ ക്ലാസ് എടുത്തു. കെ. മദനൻ, എസ് മണികണ്ഠൻ പിള്ള, കെ ബിജു എന്നിവർ പ്രസംഗിച്ചു.