കുണ്ടറ: മുളവന പരിഹാരകോട് പട്ടികജാതി കോളനിയിലെ പകൽവീട് എത്രയും വേഗം തുറന്നു പ്രവർത്തിപ്പിക്കണമെന്ന് സിപിഐ പരിഹാരക്കോട് ബ്രാഞ്ച് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സെക്രട്ടറി അനിൽകുമാർ അധ്യക്ഷത വഹിച്ചു. സത്യശീലൻ, മോഹനൻ, ജെ റോയ്, രഘുനാഥൻ, പുഷ്പരാജൻ, ശോഭനൻ എന്നിവർ പ്രസംഗിച്ചു.
പകൽവീട് മുൻമന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയാണ് രണ്ടുവർഷം മുൻപ് ഉദ്ഘാടനം ചെയ്തത്. ഇതേവരെയും പ്രവർത്തനം ആരംഭിച്ചിട്ടില്ല. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമിച്ച പകൽവീട് കാടുകയറി നശിക്കുകയാണ്. ഇഴ ജന്തുക്കളുടെയും മറ്റും വിഹാര കേന്ദ്രമായി പകൽവീട് മാറിയിരിക്കുന്നു. ഇതുവരെ വൈദ്യുതി കണക്ഷനും ലഭിച്ചിട്ടില്ല. എത്രയും വേഗം പകൽവീട് പ്രവർത്തനക്ഷമമാക്കണമെന്ന ആവശ്യവുമായിസമരത്തിന് തയാറെടുക്കുകയാണ് സിപിഐ പ്രവർത്തകർ.